Top

'നിങ്ങളാണ് താരം, ഫിലോസഫി പുഴുങ്ങി തിന്നാനെ കൊളളൂ' അവതാരകന്റെ മുഖത്തടിച്ച വിൽ സ്മിത്തിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി ജോസഫ്

'റിയൽ സ്റ്റാർ വിത്ത് ഹിസ് വെെഫ്' എന്ന അടിക്കുറിപ്പോടുകൂടി വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ആന്തണിയുടെ അഭിനന്ദന പോസ്റ്റ്

28 March 2022 8:34 PM GMT
ഫിൽമി റിപ്പോർട്ടർ

നിങ്ങളാണ് താരം, ഫിലോസഫി പുഴുങ്ങി തിന്നാനെ കൊളളൂ അവതാരകന്റെ മുഖത്തടിച്ച വിൽ സ്മിത്തിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി ജോസഫ്
X

ഓസ്‌കാർ പുരസ്‌കാര വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിച്ച സംഭവത്തിൽ നടനെ അഭിനന്ദിച്ച് മലയാള സിനിമാ സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. 'റിയൽ സ്റ്റാർ വിത്ത് ഹിസ് വെെഫ്' എന്ന അടിക്കുറിപ്പോടുകൂടി വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ആന്തണിയുടെ അഭിനന്ദന പോസ്റ്റ്. ഫേസ്ബക്കിലൂടെയാണ് ജൂഡ് ആന്തണിയുടെ പ്രതികരണം. അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണം. നിങ്ങളുടെ മുന്നിൽ വെച്ച് അവരെ അപമാനിച്ചിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ ആരാണെങ്കിലും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ മാത്രം കൊള്ളാം, ജൂഡ് ആന്തണി ഫെയ്സ്ബുക്കിൽ കുറിച്ചു.

ജൂഡ് ആന്തണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് :

'Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്പോട്ടിൽ കൊടുക്കുക , നിങ്ങളുടെ മുൻപിൽ വച്ചാണെകിൽ കൊടുത്തില്ലേൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം'.

ഓസ്കർ ചടങ്ങിനിടെ നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് സഹതാരങ്ങളെയടക്കം ഞെട്ടിച്ചിരുന്നു. ‌ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. ഇതിനകം നടന്റെ തല്ല് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിൽ സ്മിത്തിന്റെ പ്രവൃത്തി അതിരു കടന്നു പോയെന്നും ലോകത്തിലെ ഏറ്റവും തിളക്കമാർന്ന അവാർഡ് നിശയെ വിൽ സ്മിത്ത് അലങ്കോലമാക്കിയെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഭാര്യയെ കളിയാക്കിയതിൽ വിൽ സ്മിത്തിനുള്ള ദേഷ്യം മനസ്സിലാക്കണമെന്നും മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു. ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്.

വിൽ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും ടെലിവിഷൻ അവതാരകയും ആക്ടിവിസ്റ്റുമായ ജാദ പിങ്കറ്റ് സ്മിത്ത് നേരത്തെ തന്റെ ഈ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

Story highlights: Jude Anthony Joseph congratulates Will Smith

Next Story