Top

'ട്രോളാകാന്‍ പറയുന്നതല്ല, ആയിപ്പോകുന്നതാണ്'; വ്യൂസ് കൂടിയത് അപകട വീഡിയോക്ക് ശേഷമെന്ന് ഗായത്രി സുരേഷ്

കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി

23 March 2022 1:40 PM GMT
ഫിൽമി റിപ്പോർട്ടർ

ട്രോളാകാന്‍ പറയുന്നതല്ല, ആയിപ്പോകുന്നതാണ്; വ്യൂസ് കൂടിയത് അപകട വീഡിയോക്ക് ശേഷമെന്ന് ഗായത്രി സുരേഷ്
X

കൊച്ചി: കാറപകടം ഉണ്ടായതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാന്‍ തുടങ്ങിയതെന്ന് നടി ഗായത്രി സുരേഷ്. അതിന് മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറാല്ലിയിരുന്നെന്നും ഗായത്രി പറഞ്ഞു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി. അപകടത്തോടെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടിയെന്നും ഗായത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് ചൂണ്ടിക്കാട്ടി.

അപകടം ഉണ്ടായതിന് ശേഷം ട്രോള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലായതായും ഗായത്രി പറയുന്നു. 'ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി. അങ്ങനെയാണ് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്' ഗായത്രി സുരേഷ് പറയുന്നു.

അതേസമയം ട്രോളുകള്‍ ആദ്യമൊന്നും എന്‍ജോയ് ചെയ്യാറില്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതിനെ പോസിറ്റീവായി എടുക്കാന്‍ തുടങ്ങിയെന്നും ഗായത്രി പറയുന്നു. ട്രോള് വരാനായി താന്‍ ഒന്നും ചെയ്യാറില്ല. പറയുമ്പോള്‍ അത് ട്രോളായിപ്പോവുകയാണെന്നും ഗായത്രി പറഞ്ഞു.

'ട്രോളുകളെ ആദ്യമൊന്നും എനിക്ക് എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോള്‍ ഞാനും എന്നെ നെഗറ്റീവ് ആയാണ് കണ്ടത്. പിന്നീട് എനിക്ക് മനസ്സിലായി ഞാന്‍ തന്നെ എന്നെ സപ്പോര്‍ട്ട് ചെയ്യണം എന്ന്. അങ്ങനെ ഞാനത് മാറ്റി. എന്ത് കൊണ്ടാണ് ട്രോള്‍ ചെയ്യുന്നതെന്ന് കുറേ ആലോചിച്ചു. അപ്പോള്‍ ഒന്നും എന്റെ ഭാഗത്ത് നിന്നും വലിയ തെറ്റുകള്‍ ഉണ്ടായിട്ടുള്ളതായി തോന്നിയില്ല. പിന്നെ ഞാനതിനെ പോസിറ്റാവായെടുത്തു. എന്തെങ്കിലും എന്റെ ഭാഗത്ത് ഉള്ളത് കൊണ്ടാവും ട്രോള്‍ ചെയ്യുന്നതെന്ന് വിചാരിച്ചു.' ഗായത്രി പറഞ്ഞു.

STORY HIGHLIGHTS: Gayatri Suresh says her interview views increased after the accident

Next Story