Top

ഇത് ശരിയായില്ലെന്ന് വാമിക, എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകട്ടെ എന്ന് പ്രിയങ്ക; വിരുഷ്കയുടെ മകൾക്ക് ആശംസകൾ നേർന്ന് താരങ്ങൾ

പിയങ്ക ചോപ്ര, സമന്ത, രാകുൽ പ്രീത്, കാജൽ അഗർവാൾ, വാമിക ഗബ്ബി തുടങ്ങി നിരവധി താരങ്ങളാണ് താരദമ്പതികളുടെ മകൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

1 Feb 2021 7:30 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത് ശരിയായില്ലെന്ന് വാമിക, എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകട്ടെ എന്ന് പ്രിയങ്ക; വിരുഷ്കയുടെ മകൾക്ക് ആശംസകൾ നേർന്ന് താരങ്ങൾ
X

ബോളിവുഡ് താരം അനുഷ്ക ശർമ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും മകൾ വാമികയ്ക്ക് ആശംസകളുമായി സിനിമ ലോകം. പിയങ്ക ചോപ്ര, സമന്ത, രാകുൽ പ്രീത്, കാജൽ അഗർവാൾ, വാമിക ഗബ്ബി തുടങ്ങി നിരവധി താരങ്ങളാണ് താരദമ്പതികളുടെ മകൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിൽ

വിരാട് കോഹ്ലി

‘വളരെ മനോഹരമായ ചിത്രം. എല്ലാ സ്നേഹവും നേരുന്നു. വാമിക, നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകട്ടെ’, പ്രയങ്ക ചോപ്ര കുറിച്ചു. ദൈവമേ, ഇത് ശരിയായില്ല എന്നാണ് വാമിക ഗബ്ബിയുടെ രസകരമായ കമന്റ്.

മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള അനുഷ്കയുടെ പോസ്റ്റിന് കീഴിലാണ് താരങ്ങളുടെ കമന്റുകൾ. ‘സ്നേഹവും കടപ്പാടും ഒരു ജീവിതരീതിയാക്കിയാണ് ഞങ്ങള്‍ ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്. പക്ഷേ വാമിക അതിനെ മറ്റൊരു തലത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണുനീര്‍, ചിരി, സങ്കടം, അനുഗ്രഹം.. ചെറിയ സമയദൈര്‍ഘ്യത്തില്‍ തന്നെ ഒരുപാട് വികാരങ്ങള്‍ ചിലപ്പോള്‍ മനസിലൂടെ കടന്നുപോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നല്‍കുന്ന ഊര്‍ജ്ജത്തിനും നന്ദി’, അനുഷ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു, എന്ന കുറിപ്പോടെയാണ് അനുഷ്കയുടെ പോസ്റ്റ്.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് അനുഷ്ക- കോഹ്ലി ദമ്പതികൾക്ക് മകൾ ജനിച്ചത്. തൊട്ടുപിന്നാലെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പറഞ്ഞു താരം രംഗത്തെത്തിയിരുന്നു.

Next Story