ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ഇസ്രായേലും പാലസ്തീനും; വിജയമവകാശപ്പെട്ട് ഹമാസ്
ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം അയയുന്നു. ഈജിപ്തിന്റെ മധ്യസ്ഥതതയില്‍ ചേര്‍ന്ന വെടിനിര്‍ത്തല്‍ കരാറിന് ഇരു വിഭാഗവും സമ്മതം മൂളി. 240 ഓളം പേരുടെ മരണത്തിനിടയാക്കിയ പതിനൊന്ന് ദിവസം നീണ്ട ബോംബാക്രമണങ്ങള്ക്കാണ് ഇതോടെ വിരാമമായത്. വെടിനിര്‍ത്തല്‍ തീരുമാനത്തിന് ഇസ്രായേലും ഹമാസും ഒരു പോലെ വിജയം അവകാശപ്പെട്ടു. ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പാലസ്തീന് ജനതയുടെ വിജയമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാജയമാണെന്നും ഹമാസ് വക്താവ് അഭിപ്രായപ്പെട്ടു. തങ്ങളുടെ കൈകള്‍ ഇപ്പോഴും തോക്കുകളുടെ കാഞ്ചിയില്‍ തന്നെയാണെന്നും വെടിനിര്‍ത്തല്‍ തീരുമാനം പ്രാബല്ല്യത്തില്‍ […]
21 May 2021 12:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം അയയുന്നു. ഈജിപ്തിന്റെ മധ്യസ്ഥതതയില്‍ ചേര്‍ന്ന വെടിനിര്‍ത്തല്‍ കരാറിന് ഇരു വിഭാഗവും സമ്മതം മൂളി. 240 ഓളം പേരുടെ മരണത്തിനിടയാക്കിയ പതിനൊന്ന് ദിവസം നീണ്ട ബോംബാക്രമണങ്ങള്ക്കാണ് ഇതോടെ വിരാമമായത്. വെടിനിര്‍ത്തല്‍ തീരുമാനത്തിന് ഇസ്രായേലും ഹമാസും ഒരു പോലെ വിജയം അവകാശപ്പെട്ടു. ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പാലസ്തീന് ജനതയുടെ വിജയമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാജയമാണെന്നും ഹമാസ് വക്താവ് അഭിപ്രായപ്പെട്ടു. തങ്ങളുടെ കൈകള്‍ ഇപ്പോഴും തോക്കുകളുടെ കാഞ്ചിയില്‍ തന്നെയാണെന്നും വെടിനിര്‍ത്തല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വന്നെങ്കിലും ഇസ്രായേലിനോട് അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഹമാസ് ചൂണ്ടിക്കാണിച്ചു. അതേസമയം വെടിനിര്‍ത്തല്‍ യഥാര്‍ഥ അവസരമായി ഇരുവിഭാഗവും കാണണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആവശ്യപ്പെട്ടു.
അതിനിടെ വെടിനിര്‍ത്തല്‍ തീരുമാനം ഏകകണ്ഠമായി ഇസ്രായേല്‍ അംഗീകരിക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ സുരക്ഷാചുമതലയുള്ള ക്യാബിനറ്റ് അവകാശപ്പെട്ടു.എന്നാല്‍ ഇസ്രായിലിന് ഗാസയിലെ സൈനിക നടപടിയിലൂടെ മുന്‍പില്ലാത്തവിധം നേട്ടമുണ്ടായതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് അഭിപ്രായപ്പെട്ടു.
ബുധനാഴ്ച യുഎസ് പ്രസിഡന്റ് ബൈഡന് പ്രതിസന്ധിക്ക് അയവുവരുത്തണമെന്ന ആഹ്വാനത്തോടെയാണ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ തീരുമാനത്തിലേക്ക് പോകേണ്ടി വന്നത്. ഈജിപ്ത് ഖത്തര്‍ തുടങ്ങീ രാജ്യങ്ങളുടെ പരിശ്രമം കൂടിയാണ് ഗാസയിലെ വെടിനിര്‍ത്തല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരാന്‍ ഇടയാക്കിയത്. ഈജിപ്ത് പ്രസിഡന്റ് സിസി ഇസ്രായേലിലും പാലസ്തിനിലേക്കും രണ്ടു പ്രതിനിധിസംഘത്തെ അയച്ചിരുന്നു. തുടര്‍ന്ന് ഇവരുമായി ഹമാസും ഇസ്രായേലും നടത്തിയ അനൗദ്യോഗിക നീക്കമാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിലേക്ക് ഇസ്രായേലിനെ നയിച്ചത്