കശ്മീരില്‍ പാക് ഷെല്ലാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, ഇന്ത്യയുടെ പ്രത്യാക്രമണം
ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ബാരാമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. രണ്ട് ഓഫീസര്‍മാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടറുമാണ് കൊല്ലപ്പെട്ടത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് എസ്എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏഴോളം പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈനിക വ്യത്തങ്ങള്‍ പറഞ്ഞു. പന്ത്രണ്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ ആര്‍മി ബങ്കറുകള്‍ […]

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ബാരാമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. രണ്ട് ഓഫീസര്‍മാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടറുമാണ് കൊല്ലപ്പെട്ടത്.
ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് എസ്എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏഴോളം പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈനിക വ്യത്തങ്ങള്‍ പറഞ്ഞു. പന്ത്രണ്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ ആര്‍മി ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവിട്ടു.
പീരങ്കി ബറ്റാലിയലിനെ ബിഎസ്എഫ് എസ്ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ഇര്‍ഷാദ്, തൗബ് മീര്‍, ഫാറൂഖ ബീഗം എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാര്‍. നിരവധി നാട്ടുകാര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പാക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
- TAGS:
- India
- Jammu Kashmir
- Pakisthan