കൊച്ചി ഫ്ളാറ്റ് പീഡന കേസ്: പ്രതി മാര്ട്ടിന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി ഫഌറ്റില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവം പുറത്തറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പുലര്‍ച്ചെ 4.31 ന് പ്രതികള്‍ ഫഌറ്റില്‍ നിന്നും പുറത്തേക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രണ്ട് പേരാണ് ഫഌറ്റില്‍ നിന്നും പുറത്തേക്ക് പോകുന്നത്. കേസില്‍ ഇതിനകം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതി മാര്ട്ടിന് ജോസഫിന് സഹായം നല്കിയ ഇയാളുടെ സുഹൃത്തുക്കളെയാണ് പൊലീസ് പിടികൂടിയത്. ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മാര്‍ട്ടിനെ […]
10 Jun 2021 12:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി ഫഌറ്റില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവം പുറത്തറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പുലര്‍ച്ചെ 4.31 ന് പ്രതികള്‍ ഫഌറ്റില്‍ നിന്നും പുറത്തേക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
രണ്ട് പേരാണ് ഫഌറ്റില്‍ നിന്നും പുറത്തേക്ക് പോകുന്നത്. കേസില്‍ ഇതിനകം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതി മാര്ട്ടിന് ജോസഫിന് സഹായം നല്കിയ ഇയാളുടെ സുഹൃത്തുക്കളെയാണ് പൊലീസ് പിടികൂടിയത്. ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ എത്തിച്ചത് ഇവരാണെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.
മുട്ടില്‍ മരംമുറി വിവാദത്തില്‍ ഇ ഡി അന്വേഷണം; ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും
യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി മാര്‍ട്ടിനെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊച്ചി, തൃശൂര്‍ പൊലീസ് ടീമുകള്‍ സംയുക്തമായാണ്് പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. ഒളിവില്‍ പോയ പ്രതി മാര്ട്ടിന് ജോസഫിനായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ, മാര്ട്ടിന് ജോസഫിന് എതിരെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരയായെന്ന് പരാതി നല്കിയ യുവതിയുടെ സുഹൃത്തായ മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കൊച്ചി കാക്കനാട്ടെ ഫഌറ്റില്‍ വച്ചുണ്ടായ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. മാര്ട്ടിന് ജോസഫ് സുഹൃത്ത് സുധീര്‍ എന്നിവരെ പ്രതിയാക്കിയാണ് പുതിയ കേസ്.
‘കവര്‍ച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍’; പരാതിക്കാരന്റെ മൊഴി
കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയിലെ ഫഌറ്റില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിയായ മാര്ട്ടിന് ജോസഫില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മാര്‍ട്ടിനൊപ്പം യുവതി ഫ്ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, മൂത്രം കുടിപ്പിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, തുടങ്ങിയ പീഢനങ്ങള്‍ തനിക്ക് മാര്ട്ടിന് ജോസഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ തരാമെന്ന് പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. എന്നാല്‍ പണം ഇയാള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്.
- TAGS:
- flat
- Flat kochi
- KOCHI
- Rape
- Rape Case