മറ്റ് സേവനദാതക്കളിലും കൂടുതന്‍ മുന്‍ഗണന; ഗൂഗിള്‍ പേയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന്
മൊബൈല്‍ പേയ്മെന്റ് ആപ്പായ ‘ഗൂഗിള്‍ പേയ്’ക്കെതിരെ അന്വേഷണം നടത്താന്‍ കോംപറ്റീഷന്‍ കമ്മീഷന് ഉത്തരവിട്ടു. പ്ലേസ്റ്റോറിലും ആന്‍ഡ്രോയ്ഡ് ഫോണിലുമുളള മുന്‍തൂക്കം ഉപയോഗിച്ച് മറ്റ് സേവനദാതാക്കളെക്കാള്‍ കൂടുതല്‍ ആനുകൂല്യം ഗൂഗിള്‍ പേ എടുക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അനര്‍ഹമായി എടുക്കുന്ന മുന്‍ഗണന രാജ്യത്തെ നിയമങ്ങള്‍ക്കെതിരാണെന്നും പരാതിക്കാര്‍ ചൂണ്ടക്കാട്ടി. നിലവില്‍ പ്ലേസ്റ്റോറിലെ പെയ്ഡ് ആപ്ലിക്കേഷനുകള്‍ക്കും, ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍ക്കും പണമടക്കാന്‍ സാധിക്കുന്നത് ഗൂഗിള്‍ പേയിലൂടെ മാത്രമാണ്. 30 ശതമാനം വരെ കമ്മീഷനാണ് ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍ക്ക് ഗൂഗിള്‍ പേ ഈടാക്കുന്നത്. വിപണിയിലുളള മറ്റ് […]

മൊബൈല്‍ പേയ്മെന്റ് ആപ്പായ ‘ഗൂഗിള്‍ പേയ്’ക്കെതിരെ അന്വേഷണം നടത്താന്‍ കോംപറ്റീഷന്‍ കമ്മീഷന് ഉത്തരവിട്ടു. പ്ലേസ്റ്റോറിലും ആന്‍ഡ്രോയ്ഡ് ഫോണിലുമുളള മുന്‍തൂക്കം ഉപയോഗിച്ച് മറ്റ് സേവനദാതാക്കളെക്കാള്‍ കൂടുതല്‍ ആനുകൂല്യം ഗൂഗിള്‍ പേ എടുക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അനര്‍ഹമായി എടുക്കുന്ന മുന്‍ഗണന രാജ്യത്തെ നിയമങ്ങള്‍ക്കെതിരാണെന്നും പരാതിക്കാര്‍ ചൂണ്ടക്കാട്ടി.
നിലവില്‍ പ്ലേസ്റ്റോറിലെ പെയ്ഡ് ആപ്ലിക്കേഷനുകള്‍ക്കും, ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍ക്കും പണമടക്കാന്‍ സാധിക്കുന്നത് ഗൂഗിള്‍ പേയിലൂടെ മാത്രമാണ്. 30 ശതമാനം വരെ കമ്മീഷനാണ് ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍ക്ക് ഗൂഗിള്‍ പേ ഈടാക്കുന്നത്. വിപണിയിലുളള മറ്റ് ആപ്പുകള്‍ക്ക് അവസരം നല്‍കുന്നില്ലന്നും അന്യായമായ വിവേചനമാണ് നടക്കുന്നതെന്നും അന്വേഷണ ഉത്തരവില്‍ സിസിഐ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ആന്‍ഡ്രോയ്ഡ് മൊബൈലുകളില്‍ ഗൂഗിള്‍ പേ മാത്രം പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്നത് ശരിയല്ലെന്നും കമ്മീഷന് വ്യക്തമായി.
കോംപറ്റീഷന്‍ ആക്ട് 25 (1) പ്രകാരം 60 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പ്ലേസ്റ്റോറില്‍ നിന്ന് പര്‍ച്ചേസ് ചെയ്യാന്‍ മറ്റ് സേവനദാതാക്കള്‍ക്ക് അവസരം നല്‍കാതെ ഗൂഗിള്‍ പേ മാത്രം ഉപയോഗിക്കണമെന്നതും, ആന്‍ഡ്രോയ്ഡ് മൊബൈലുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ആയി ഗൂഗിള്‍ പേ മാത്രം നല്‍കുന്നത്, പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പേയ്ക്ക് നല്കുന്ന മുന്‍ഗണന തുടങ്ങിയവ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട പരാതിയാണ് സിസിഐക്ക് ലഭിച്ചത്.
- TAGS:
- Google Pay