Top

‘പുതിയ വിപണി, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ നേട്ടം’; കാര്‍ഷികനിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി

മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വിവാദനിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി പരസ്യമായി രംഗത്തെത്തുന്നത്.

12 Dec 2020 1:11 AM GMT

‘പുതിയ വിപണി, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ നേട്ടം’; കാര്‍ഷികനിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി
X

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്ന് കാര്‍ഷികപരിഷ്‌ക്കരണങ്ങള്‍ രാജ്യത്തെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിഷക്കരണങ്ങളുടെ ഗുണഭോക്താക്കള്‍ കര്‍ഷകരാണെന്നും അവരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ രാജ്യവും വികസിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ( ഫിക്കി) 93-ാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വിവാദനിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി പരസ്യമായി രംഗത്തെത്തുന്നത്. നിയമങ്ങള്‍ നടപ്പില്‍ വരുന്നതോടെ പുതിയ വിപണി തുറക്കുമെന്നും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപവും നൂതന സാങ്കേതികവിദ്യയും ഉടന്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ക്ക് പലയിടത്തുനിന്നും മികച്ച പ്രതികരണം ലഭിച്ചെന്നും മുന്‍പ് കര്‍ഷരുടെ ലാഭം മുടക്കിയ തടസ്സങ്ങള്‍ ഇല്ലാതായതായി മനസിലാക്കുന്നുവെന്നും അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സൂചിപ്പിച്ചു.

ആത്മനിര്‍ഭര്‍ ഭാരതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മോദി പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ് മഹാമാരിയുടെ വ്യാപനം കുറയുന്നതായും അദ്ദേഹം അറിയിച്ചു. ലോകത്തിന് മുന്നില്‍ ഇന്ത്യയെക്കുറിച്ചുള്ള വിശ്വാസം വര്‍ധിച്ചതായും കൂടുതല്‍ വിദേശനിക്ഷേപം ഇന്ത്യയിലേക്കെത്തുന്നതായും പ്രധാനമന്ത്രി അറിയിച്ചു. 10000 ഓളം ഡെലിഗേറ്റുകള്‍ പങ്കെടുത്ത വിര്‍ച്വല്‍ സമ്മേളത്തില്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് മോദി പങ്കെടുത്തത്.

Next Story