Top

ബോർഡ് പരീക്ഷകൾ എഴുതുക തന്നെ വേണം, ഓൺലൈൻ ആകില്ല; സിബിഎസ്ഇ

സമയബന്ധിതമായി പരീക്ഷകൾ നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും തീയതികളിൽ ഇനിയും തീരുമാനം ആയിട്ടില്ലെന്നും ഉദ്യോഗസ്ഥ വൃന്ദം പറയുന്നു.

2 Dec 2020 11:20 PM GMT

ബോർഡ് പരീക്ഷകൾ എഴുതുക തന്നെ വേണം, ഓൺലൈൻ ആകില്ല; സിബിഎസ്ഇ
X

ഈ വർഷത്തെ സിബിഎസ്ഇയുടെ ബോർഡ് പരീക്ഷകൾ ഓൺലൈനിൽ നടത്തില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിലെ പോലെ എഴുത്തു പരീക്ഷകളിലൂടെ തന്നെയാകും ഇത്തവണയും പത്താം ക്ലാസ്സിന്റെയും പന്ത്രണ്ടാം ക്ലാസ്സിന്റെയും പരീക്ഷകൾ നടത്തുക എന്നാണ് ബോർഡിന്റെ തീരുമാനം.

കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ അധ്യയന രീതികളും, ക്ലാസ് റൂം പ്രവർത്തനങ്ങളുമെല്ലാം ഓൺലൈൻ ആയി തന്നെയാണ് നടന്നുവന്നത്. അതുകൊണ്ട് തന്നെ അവസാന വർഷ പരീക്ഷകൾ ഓൺലൈനായി നടത്തിയേക്കുമോ എന്നൊരു സന്ദേഹവും വിദ്യാർത്ഥി സമൂഹത്തിന് ഉണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങൾക്കിടയിലാണ് ബോർഡിന്റെ ഈ തീരുമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സമയബന്ധിതമായി പരീക്ഷകൾ നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും തീയതികളിൽ ഇനിയും തീരുമാനം ആയിട്ടില്ലെന്നും ഉദ്യോഗസ്ഥ വൃന്ദം പറയുന്നു.

സംസ്ഥാനത്ത് പ്ലസ്ടു സിലബസ് കുറയ്ക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ഇന്ന് അറിയിച്ചിരുന്നു. ഇതോടൊപ്പം എസ് എസ് എല്‍ സി, പ്ലസ്ടു പൊതു പരീക്ഷകളും പതിവു പോലെ തന്നെ നടത്തുമെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്.

Next Story