Top

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 10, 11, 12 ക്ലാസുകളിലെ പ്രകടനം അടിസ്ഥാനമാക്കും

സി ബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കും. സിബിഎസ്ഇ അധികൃതര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡമാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്. കോടതി അനുമതിയോടെ ഇക്കാര്യം നടപ്പാക്കും. പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തികൊന്നു; സഹോദരിക്കും പരിക്ക് പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കിന് 30 ശതമാനം വീതം വെയ്‌റ്റേജ് നല്‍കും. പന്ത്രണ്ടാം ക്ലാസിലെ പ്രകടനത്തിന് 40 ശതമാനമായിരിക്കും […]

17 Jun 2021 12:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 10, 11, 12 ക്ലാസുകളിലെ പ്രകടനം അടിസ്ഥാനമാക്കും
X

സി ബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കും. സിബിഎസ്ഇ അധികൃതര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡമാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്. കോടതി അനുമതിയോടെ ഇക്കാര്യം നടപ്പാക്കും.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തികൊന്നു; സഹോദരിക്കും പരിക്ക്

പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കിന് 30 ശതമാനം വീതം വെയ്‌റ്റേജ് നല്‍കും. പന്ത്രണ്ടാം ക്ലാസിലെ പ്രകടനത്തിന് 40 ശതമാനമായിരിക്കും വെയിറ്റേജ് നല്‍കുക. കൂടാതെ അഞ്ച് പ്രധാന വിഷയങ്ങളില്‍ കുടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരി പരിഗണിക്കും. പതിനൊന്നിലെ യൂണിറ്റ് പരീക്ഷ, ടേം പരീക്ഷ, വാര്‍ഷിക പരീക്ഷ എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. 10,11,12 ക്ലാസുകളിലെ മാര്‍ക്കുകളുടെ ആകെത്തുകയെന്ന നിലയിലായിരിക്കും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം കണക്കാക്കുക.

Next Story