Top

സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി; തീരുമാനം വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. പരീക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുതവണ മാറ്റിവെച്ച പരീക്ഷയാണ് ഉപേക്ഷിച്ചിരിക്കുന്നത്. പരീക്ഷകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ സമയബന്ധിതമായി ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഫലത്തില്‍ തൃപ്തരല്ലാത്ത പക്ഷം പരീക്ഷ എഴുതാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് ബോര്‍ഡ് പരീക്ഷയുടെ തീരുമാനം ജൂണ്‍ ഒന്നിനകം ഉണ്ടാകുമെന്നായിരുന്നു […]

1 Jun 2021 8:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി; തീരുമാനം വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചെന്ന് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. പരീക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുതവണ മാറ്റിവെച്ച പരീക്ഷയാണ് ഉപേക്ഷിച്ചിരിക്കുന്നത്. പരീക്ഷകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ സമയബന്ധിതമായി ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഫലത്തില്‍ തൃപ്തരല്ലാത്ത പക്ഷം പരീക്ഷ എഴുതാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് ബോര്‍ഡ് പരീക്ഷയുടെ തീരുമാനം ജൂണ്‍ ഒന്നിനകം ഉണ്ടാകുമെന്നായിരുന്നു മുന്‍പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിരുന്നത്. എന്നാല്‍ രോഗബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചിച്ചു ചേര്‍ത്തത്.

സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രിംകോടതി കഴിഞ്ഞദിവസം പരിഗണിച്ചിരുന്നു. വാദം കേട്ട കോടതി രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയപ്പോള്‍ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പരീക്ഷ നടത്താമെന്നാണ് മറുപടിയായി അറിയിച്ചത്. എന്നാല്‍ ജാര്‍ഘണ്ഡ്, പഞ്ചാബ്, ഡല്‍ഹി അടക്കമുള്ള മറ്റ് സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ച ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു.

Also Read: ‘ഡിസംബറോടെ രാജ്യത്തെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും’; ഓഗസ്റ്റോടെ പ്രതിദിനം ഒരുകോടി വാക്‌സിന്‍ ലഭ്യമാകുമെന്നും ഐസിഎംആര്‍

Next Story