സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മൂല്യനിര്‍ണയത്തില്‍ തൃപ്തരല്ലാത്തവര്ക്കുള്ള പരീക്ഷാ നടത്തിപ്പില്‍ ധാരണയായി
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മുല്യനിര്‍ണ്ണയത്തില്‍ തൃപ്തരല്ലാത്ത പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഗസ്റ്റ് 15 നും സെപ്റ്റംബര്‍ 15 നും ഇടയില്‍ പരീക്ഷ നടത്തും. പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്നും നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു്. കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്സി പരീക്ഷ റദ്ദാക്കിയത്. തുടര്‍ന്ന് മൂല്യനിര്‍ണ്ണയം 10, 11, 12 ക്ലാസുകളുടെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാര്‍ക്കില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് […]
21 Jun 2021 10:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മുല്യനിര്‍ണ്ണയത്തില്‍ തൃപ്തരല്ലാത്ത പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഗസ്റ്റ് 15 നും സെപ്റ്റംബര്‍ 15 നും ഇടയില്‍ പരീക്ഷ നടത്തും. പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്നും നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു്. കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്സി പരീക്ഷ റദ്ദാക്കിയത്. തുടര്‍ന്ന് മൂല്യനിര്‍ണ്ണയം 10, 11, 12 ക്ലാസുകളുടെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മാര്‍ക്കില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. 10, 11 ക്ലാസുകളിലെ മാര്‍ക്കിന്റെ 30 ശതമാനം വെയിറ്റേജും, 12-ാം ക്ലാസിലെ ഇന്റേണല്‍ മാര്ക്കുള്പ്പെടെയുള്ളവയുടെ 40 ശതമാനം വെയിറ്റേജും നല്‍കിയാകും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണ്ണയം നടത്തുക.
അതേസമയം സിബിഎസ്ഇ, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി ഇപ്പോള്‍ അംഗീകരിച്ച മാനദണ്ഡങ്ങളില്‍ ആശയകുഴപ്പമുണ്ടെന്നും ക്രമക്കേടിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി അപേക്ഷകളാണ് കോടതിക്ക് മുന്നിലുള്ളത്. എതിര്‍പ്പുകള്‍ പരിശോധിക്കാമെന്ന് അറിയിച്ച സുപ്രീംകോടതി, പരീക്ഷ റദ്ദാക്കിയ തീരുമാനത്തില്‍ യാതൊരു മാറ്റവും ഇല്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. കുട്ടികളെ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്നതിനല്ല ഇത്തരം ഒരു തീരുമാനമെന്നും കോടതി വ്യക്തമാക്കി. അതേസമയം പന്ത്രണ്ടം ക്ലാസ് സംസ്ഥാന ബോര്‍ഡ് പരീക്ഷ റദ്ദാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നോട്ടീസ് അയച്ചതിന് പിന്നാലെ തൃപുര, അസം, പഞ്ചാബ് സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കി. അതിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും.
- TAGS:
- CBSE EXAM