
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതല്‍ ആരംഭിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പത്താം ക്ലാസ് പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 11നും അവസാനിക്കും. ഓഫ്ലൈന് മോഡില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ. ജൂലായ് 15ന് ഫലം പുറത്തുവരും.
പന്ത്രാണ്ടാം ക്ലാസുകളുടെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുന്നത്. രാവിലെ 10.30 മുതല്‍ 1.30 വരേയും ഉച്ചക്ക് ശേഷം 2.30 മുതല്‍ 5.30 വരെയുമായാണ് ഷിഫ്റ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരു ഷിഫ്റ്റ് മാത്രമേ ഉണ്ടായിരിക്കുവെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Next Story