ജെസ്നകേസില് സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് സിബിഐ; അന്വേഷണം കേന്ദ്രഏജന്‍സിക്ക് വിട്ട് ഹൈക്കോടതി
ജെസ്ന ജയിംസ് തിരോധാനക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. കേന്ദ്ര ഏജന്‍സിയുടെ തിരുവനന്തപുരം യൂണിറ്റാണ് ഇനി മുതല്‍ ജെസ്നയുടെ തിരോധാനത്തേക്കുറിച്ച് അന്വേഷിക്കുക. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി. സിബിഐ അന്വേഷണ സംഘത്തിന് വാഹനസൗകര്യം ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മകളെ കാണാതായതില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കിയിരുന്നു. ജെസ്ന […]

ജെസ്ന ജയിംസ് തിരോധാനക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. കേന്ദ്ര ഏജന്‍സിയുടെ തിരുവനന്തപുരം യൂണിറ്റാണ് ഇനി മുതല്‍ ജെസ്നയുടെ തിരോധാനത്തേക്കുറിച്ച് അന്വേഷിക്കുക. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി. സിബിഐ അന്വേഷണ സംഘത്തിന് വാഹനസൗകര്യം ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മകളെ കാണാതായതില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കിയിരുന്നു. ജെസ്ന ജീവിച്ചിരിക്കുന്ന എന്നല്ലാതെ മറ്റൊരു വിവരവും ഇല്ല. ഈ സാഹചര്യത്തിലാണ് പരാതിയെന്നും ജയിംസ് പറയുകയുണ്ടായി.
ജെസ്നയുടെ തിരോധാനത്തിന് പിന്നിലെ കാരണം കണ്ടെത്തിയെന്നും വൈകാതെ നിര്‍ണായക വിവരം പുറത്തുവിടുമെന്നും കഴിഞ്ഞ മെയ്മാസത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് കെ ജി സൈമണ്‍ പറഞ്ഞിരുന്നു. 2020 മാര്‍ച്ച് അവസാനത്തിലാണ് ജെസ്നയേക്കുറിച്ച് അവസാനമായി വിവരം ലഭിച്ചത്. കൊവിഡ് വ്യാപനം മൂലം അന്വേഷണത്തില്‍ തടസം നേരിട്ടു. കേസ് അന്വേഷിച്ചിരുന്നു എസ് പി കെ ജി സൈമണ്‍ കഴിഞ്ഞ മാസം വിരമിക്കുകയും ചെയ്തു. ജെസ്ന തമിഴ്നാട്ടിലേക്ക് പോയെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജെസ്ന ലവ് ജിഹാദിന്റെ ഇരയാണെന്നും മതം മാറ്റിയെന്നുമുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജെസ്നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ എന്തോ മറച്ചുവെയ്ക്കുകയാണെന്നും സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു.
2018 മാര്‍ച്ച് 22നാണ് റാന്നി കൊല്ലമുള സ്വദേശിനിയായ ജെസ്ന മരിയ ജയിംസിനെ (20) കാണാതാകുന്നത്. കാണാതാകുമ്പോള്‍ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായാണ് ജെസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ടെങ്കിലും പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. കാണാതായ മാര്‍ച്ച് 22ന് തന്നെ പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്കി.
മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാതം വീട്ടില്‍ വെച്ചാണ് ജെസ്ന ഇറങ്ങിയത്. ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണ നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. കേസ് അന്വേഷണത്തിനായി രണ്ട് ലക്ഷം ഫോണ്‍ നമ്പരുകളാണ് പൊലീസ് സംഘം ശേഖരിച്ചത്. ഇതില്‍ 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയെ തേടി പൊലീസ് കുടകിലും ബെംഗളുരുവിലും പോയിരുന്നു. കാണാതായ മാര്‍ച്ച് 22ന് 16 തവണ ജെസ്നയെ ഫോണ്‍ വിളിച്ച ആണ് സുഹൃത്തിനെ പൊലീസ് പല തവണ ചോദ്യം ചെയ്തെങ്കിലും തെളിവ് ലഭിച്ചില്ല.