Top

വാളയാര്‍ കേസ്: സിബിഐ സംഘം വാളയാറിലെത്തി പരിശോധന നടത്തി, അമ്മയുടെ മൊഴിയെടുത്തു

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. സംഘം വാളയാറിലെ വീട്ടിലെത്തി പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരന്‍ നായര്‍, ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്. പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലുള്‍പ്പെടെ അന്വേഷണ സംഘം പരിശോധന നടത്തി. നേരത്തെ കേസന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ഇതിനായി മുന്‍ വാളയാര്‍ എസ് ഐ ചാക്കോയെ സിബിഐ വിളിച്ചു വരുത്തിയിട്ടുണ്ട്. ഡിവൈഎസ്പി സോജന്റെയും മൊഴിയെടുക്കും. […]

23 April 2021 5:14 AM GMT

വാളയാര്‍ കേസ്: സിബിഐ സംഘം വാളയാറിലെത്തി പരിശോധന നടത്തി, അമ്മയുടെ മൊഴിയെടുത്തു
X

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. സംഘം വാളയാറിലെ വീട്ടിലെത്തി പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരന്‍ നായര്‍, ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്.

പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലുള്‍പ്പെടെ അന്വേഷണ സംഘം പരിശോധന നടത്തി. നേരത്തെ കേസന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും.

ഇതിനായി മുന്‍ വാളയാര്‍ എസ് ഐ ചാക്കോയെ സിബിഐ വിളിച്ചു വരുത്തിയിട്ടുണ്ട്. ഡിവൈഎസ്പി സോജന്റെയും മൊഴിയെടുക്കും. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് എഫ്‌ഐആറുകളും നേരത്തെ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്ത്. ജനുവരി 26 നാണ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്. കേസ് എത്രയും വേഗം ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ്‌ ഹൈക്കോടതി വിധിച്ചിരുന്നു. പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സിബിഐയ്ക്ക് കൈമാറാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

പ്രതികളെ വെറുതെ വിട്ട ഉത്തരവ് ജനുവരി ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിചാരണക്കോടതി ഉത്തരവാണ് റദ്ദാക്കിയത്. കുട്ടികളുടെ അമ്മയുടേയും സര്‍ക്കാരിന്റേയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് വിധി റദ്ദാക്കിയത്. വാളയാര്‍ കേസില്‍ പുനര്‍വിചാരണയാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. കേസില്‍ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ജനുവരി 26 മുതല്‍ പാലക്കാട് വഴിവക്കില്‍ സത്യഗ്രഹ സമരം നടത്തിയിട്ടും നടപടിയെടുക്കാത്തതിനേത്തുടര്‍ന്നായിരുന്നു ഇത്. കേസില്‍ നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച അമ്മ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുകയും ചെയ്തിരുന്നു.

Next Story