Top

ലാവലിൻ കേസിൽ വാദത്തിന് തയ്യാറെന്ന് സിബിഐ; സുപ്രീം കോടതിയിൽ നാളെ കേസ് പരിഗണിക്കും

ഇരുപതിലധികം തവണ മാറ്റിവെക്കപ്പെട്ട ഈ കേസിൽ സുപ്രീം കോടതിയിലാണ് നാളെ വാദം നടക്കുക.

22 Feb 2021 2:43 AM GMT

ലാവലിൻ കേസിൽ വാദത്തിന് തയ്യാറെന്ന് സിബിഐ; സുപ്രീം കോടതിയിൽ നാളെ കേസ് പരിഗണിക്കും
X

ന്യൂ ഡൽഹി: വിവാദമായ ലാവലിൻ കേസിൽ വാദത്തിന് തയ്യാറെന്ന് സിബിഐ. ഇരുപതിലധികം തവണ മാറ്റിവെക്കപ്പെട്ട ഈ കേസിൽ സുപ്രീം കോടതിയിലാണ് നാളെ വാദം നടക്കുക. സിബിഐ അഭിഭാഷകരുമായി ചർച്ച നടത്തിഎന്നും അഭിഭാഷകനായ തുഷാർ മേത്തയാകും സിബിഐക്ക് വേണ്ടി ഹാജരാവുക എന്നുമാണ് അറിയാൻ കഴിയുന്നത്.

ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്. പ്രസ്തുത കേസിൻ്റെ വാദം 20 തവണയോളം മാറ്റിവെക്കപ്പെട്ടത് സിബിഐ സമയം നീട്ടി ചോദിച്ചത് മൂലമായിരുന്നു. ഹർജി നിലനിൽക്കാൻ ശക്തമായ വാദം അത്യന്താപേക്ഷിതമാണെന്ന് യു.യു.ലളിത് മുൻപേ വ്യക്തമാക്കിയിരുന്നു.
കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുന്നതിലാണ് കേസ് പരിഗണിക്കുന്നത് മാറ്റി വക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതെന്നാണ് സൂചനകൾ.

കേരളത്തിൽ തെര‍ഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് ലാവലിൻ കേസ് വാദത്തിനെടുക്കുന്നത്. നാളെ കേസ് വാദത്തിനെടുക്കാമെന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നൽകിയ ഹര്‍ജിയും അടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.

Next Story