Top

‘ലൈഫ് മിഷന്‍ പദ്ധതിയില്‍ നടന്നത് അധോലോക ഇടപാട്’; യൂണിടാക്കാണ് പണം വാങ്ങിയത് എന്ന് പറയുന്നത് കണ്‍ക്കെട്ട് വിദ്യയെന്ന് സിബിഐ

ലൈഫ് മിഷന്‍ പദ്ധതിയില്‍ അധോലോക ഇടപാടുകളാണ് നടന്നതെന്ന് സിബിഐ പറഞ്ഞു.

8 Oct 2020 4:55 AM GMT

‘ലൈഫ് മിഷന്‍ പദ്ധതിയില്‍ നടന്നത് അധോലോക ഇടപാട്’; യൂണിടാക്കാണ് പണം വാങ്ങിയത് എന്ന് പറയുന്നത്  കണ്‍ക്കെട്ട് വിദ്യയെന്ന് സിബിഐ
X

ലൈഫ് മിഷന്‍ പദ്ധതിയില്‍ അധോലോക ഇടപാടുകളാണ് നടന്നതെന്ന് സിബിഐ പറഞ്ഞു. പദ്ധതിയില്‍ ഒരു തരത്തിലുള്ള അഴിമതിയും കണ്ടെത്താനായില്ലെന്നും സിബിഐ വ്യക്തമാക്കി. യൂണിടാക്, കോണ്‍സുലേറ്റ് ധാരണയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്റെ മൊഴി സിബിഐ അഭിഭാഷകന്‍ വായിച്ചു. യൂണിടാക് ആണ് പണം വാങ്ങിയത് എന്ന് പറയുന്നത് ഒരു കണ്‍കെട്ട് വിദ്യയാണെന്ന് സിബിഐ പറഞ്ഞു. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളടങ്ങുന്ന സംഘം ഇതിനായി ഗൂഡാലോചന നടത്തിയെന്ന് സിബിഐ വ്യക്തമാക്കി. സ്വപ്നയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കാവടിയാറില്‍ വച്ചു പണം നല്‍കിയത്. കരാര്‍ ഒപ്പിടുന്നതിനു മുമ്പ് യൂണിടാക് ജീവനക്കാര്‍ ആദ്യം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സന്ദീപുമായി ചര്‍ച്ച നടത്തിയെന്നും സിബിഐ പറഞ്ഞു.

ആകെ തുകയുടെ 30 ശതമാനത്തോളം കമ്മീഷന്‍ ആയി നല്‍കി. പദ്ധതിയുടെ രൂപരേഖയടക്കമുള്ള വിശദാംശങ്ങള്‍ സന്ദീപിന് കൈമാറിയതായാണ് വിവരം. ഇത് സന്ദീപിന് എങ്ങനെ കിട്ടിയെന്ന് സിബിഐ ചോദിച്ചു. 20 ശതമാനം കോണ്‍സല്‍ ജനറലിന്, 10 ശതമാനം സ്വപ്നയ്ക്ക്, 10 ശതമാനം മറ്റുള്ളവര്‍ക്ക് എന്ന രീതിയിലാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ വഴിയല്ലെന്നും സിബിഐ പറഞ്ഞു.

ശിവശങ്കറുമായി മീറ്റിംഗ് സംഘടിപ്പിച്ചത് സ്വപ്‌നയാണെന്നും അതിനു ശേഷം ആണ് ഈപ്പന്‍ കൊച്ചിയിലേക്ക് മടങ്ങിയതെന്നും അന്വേഷണ സംഘം പറഞ്ഞു. ശിവശങ്കറിന്റെ ഓഫീസില്‍ നടന്ന മീറ്റിങ്ങില്‍ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ സഹായവും നല്‍കാന്‍ ശിവശങ്കര്‍ യൂ വി ജോസിനോട് ആവശ്യപ്പെടുകയായിരുന്നു. എല്ലാ സഹായവും ജോസ് ഉറപ്പ് നല്‍കിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നിര്‍മ്മാണം തുടങ്ങുന്നതിനു മുന്നോടിയായി ആണ് മീറ്റിങ് നടന്നതെന്നും സംഘം കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories