Top

ഹാഥ്‌റസ് കൂട്ടബലാത്സംഗം; പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം; പെണ്‍കുട്ടി മരിച്ചത് കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്

ലഖ്‌നോ: ഉത്തര്‍പ്രദേശ് ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പിച്ചു. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം. പെണ്‍കുട്ടി മരിച്ചത് കൂട്ടബലാത്സംഗത്തെ തുടര്‍ന്നാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി. സെബ്തംബര്‍ 14നാണ് 20കാരിയായ പെണ്‍കുട്ടിയെ വീടിന് സമീപത്തെ വയലില്‍വെച്ച് ഗ്രാമത്തിലെ മേല്‍ജാതിക്കാരായവര്‍ കൂട്ടബലാത്സംഗം ചെയ്തത്. ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന പെണ്‍കുട്ടി ഒരാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. സെപ്തംബര്‍ 30ന് ബന്ധുക്കളുടെ അനുവാദം പോലും വാങ്ങാതെ അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് […]

18 Dec 2020 3:30 AM GMT

ഹാഥ്‌റസ് കൂട്ടബലാത്സംഗം; പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം; പെണ്‍കുട്ടി മരിച്ചത് കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പിച്ചു. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം. പെണ്‍കുട്ടി മരിച്ചത് കൂട്ടബലാത്സംഗത്തെ തുടര്‍ന്നാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി.

സെബ്തംബര്‍ 14നാണ് 20കാരിയായ പെണ്‍കുട്ടിയെ വീടിന് സമീപത്തെ വയലില്‍വെച്ച് ഗ്രാമത്തിലെ മേല്‍ജാതിക്കാരായവര്‍ കൂട്ടബലാത്സംഗം ചെയ്തത്. ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന പെണ്‍കുട്ടി ഒരാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി.

സെപ്തംബര്‍ 30ന് ബന്ധുക്കളുടെ അനുവാദം പോലും വാങ്ങാതെ അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചത് വിവാദമായിരുന്നു. പിന്നാലെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസന്വേഷണത്തിന് കൂടുതല്‍ സമയം അലഹബാദ് ഹൈക്കോടതിയോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജനുവരി 27ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

Next Story