
ടിആര്‍പി റേറ്റിംഗ് തട്ടിപ്പ് കേസന്വേഷണം ഏറ്റെടുത്ത് സിബിഐ. മുബൈ പോലീസ് കേസന്വേഷിക്കുന്നതിനിടയിലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.
ടിആര്‍പി വിഷയത്തില്‍ യുപി പൊലീസിന് ലഭിച്ച പരാതിയിന്മേലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ യുപി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ റിപ്പബ്ലിക്ക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകളാണ് പ്രതിസ്ഥാനത്തുള്ളത്. മുബൈ പൊലീസ് തങ്ങളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് റിപ്പബ്ലിക്ക് ടിവി നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം റിപ്പബ്ലിക്ക് ടിവിക്കെതിരെയെത്തിയതെന്ന് മുബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. ബാര്‍ക്ക് റേറ്റിംഗില്‍ മുന്നിലെത്താന്‍ വേണ്ടിയാണ് റിപ്പബ്ലിക്ക് ടിവിയടക്കമുള്ള മൂന്ന് ചാനലുകള്‍ കൃത്രിമം കാട്ടിയതെന്നാണ് മുബൈ പൊലിസ് പറഞ്ഞത്. തുടര്‍ന്ന് വിഷയം മഹാരാഷ്ട്രയിലെ മഹാസഖ്യമേറ്റെടുക്കുകയായിരുന്നു.
- TAGS:
- CBI
- TRP Fraud Case