Top

പെരിയയിലെ ഇരട്ടക്കൊലപാതം നടന്നത് എങ്ങനെ? പുനരാവിഷ്‌കരിച്ച് സിബിഐ

കാസര്‍കോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക രംഗം പുനരാവിഷ്‌കരിച്ച് സിബിഐ. കേസ് അന്വേഷിക്കാന്‍ പെരിയയിലെത്തിയ സിബിഐ സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിലെ ദൃസാക്ഷികളെ ഉള്‍പ്പെടെ സിബിഐ വിളിച്ചുവരുത്തിയിട്ടുണ്ട്. വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ളവയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. യുവാക്കളെ മുഖം മൂടി ധരിപ്പിച്ച് രംഗത്തിറക്കിയാണ് സംഭവം പുനരാവിഷ്‌കരിക്കുന്നത്. കല്യാട്ട് നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അക്രമികള്‍ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവിടെയാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്. കൃപേഷും ശരത് ലാലും […]

15 Dec 2020 1:15 AM GMT

പെരിയയിലെ ഇരട്ടക്കൊലപാതം നടന്നത് എങ്ങനെ? പുനരാവിഷ്‌കരിച്ച് സിബിഐ
X

കാസര്‍കോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക രംഗം പുനരാവിഷ്‌കരിച്ച് സിബിഐ. കേസ് അന്വേഷിക്കാന്‍ പെരിയയിലെത്തിയ സിബിഐ സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തിലെ ദൃസാക്ഷികളെ ഉള്‍പ്പെടെ സിബിഐ വിളിച്ചുവരുത്തിയിട്ടുണ്ട്. വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ളവയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. യുവാക്കളെ മുഖം മൂടി ധരിപ്പിച്ച് രംഗത്തിറക്കിയാണ് സംഭവം പുനരാവിഷ്‌കരിക്കുന്നത്. കല്യാട്ട് നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അക്രമികള്‍ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവിടെയാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്.

കൃപേഷും ശരത് ലാലും വെട്ടേറ്റ് വീണ് കിടക്കുന്നത് കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരായിരുന്നു. ഈ ജീപ്പില്‍ കയറ്റിയാണ് ശരത് ലാലിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഈ ജീപ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ഇന്ന് രാവിലെയാണ് സംഘം പെരിയയിലെത്തിയത്.

കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയെഴുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു. ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിക്കുന്നത്. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയായിരുന്നു സുപ്രീംകോടതി കേസ് സിബിഐക്ക് കൈമാറിയത്.

Next Story