
ലൈഫ് മിഷന് അന്വേഷണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ ഇതുവരെയും പുറത്ത് വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിബിഐ പറഞ്ഞു.
കേസിന്റെ പ്രാഥമിക അന്വേഷണം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. സര്‍ക്കാരിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ട്. സ്വപ്ന വഴി കൂടുതല്‍ ഉദ്ദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇതെല്ലാം പുറത്ത് കൊണ്ടുവരുന്നതിനായി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് സിബിഐ വ്യക്തമാക്കി.
ലൈഫ് മിഷന് കേസില്‍ സിബിഐ അന്വേഷണം കഴിഞ്ഞ ഒക്ടോബര്‍ 13നാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. സിബിഐ നേരിട്ട് അന്വേഷണം ഏറ്റെടുത്ത നടപടി ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. രണ്ട് മാസത്തേക്കായിരുന്നു സ്റ്റേ. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജിയിലായിരുന്നു നടപടി.
അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരായ അന്വേഷണം മാത്രമാണ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്നും കോടതി അറിയിച്ചു. യൂണിടാക്കിനെതിരെ തരത്തിലുള്ള അന്വേഷണവുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് അരുണിന്റേതായിരുന്നു വിധി.