
ഡികെ ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും ഉള്‍പ്പെടെ 14 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണ് കര്‍ണാടക പിസിസി അദ്ധ്യക്ഷനെതിരെയുള്ള സിബിഐ നടപടി. കര്‍ണാടകയ്ക്ക് പുറമേ മുംബൈയും ഡല്‍ഹിയും ഉള്‍പ്പെടെ 14 ഇടങ്ങളിലാണ് കേന്ദ്ര ഏജന്‍സി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിബിഐ റെയ്ഡിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പിന് വേണ്ടി തങ്ങള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ അട്ടിമറിക്കാനുള്ള മറ്റൊരു ശ്രമമാണിതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ ആരോപിച്ചു. ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുന്നതും ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതും പുതിയ കാര്യമല്ല. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ശിവകുമാറിന്റെ വീട്ടിലെ റെയ്ഡ്. നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ മുന്‍ മന്ത്രി കൂടിയായ ഡി കെ ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. ഇഡി സിബിഐയ്ക്ക് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദൊഡ്ഡലഹള്ളി, കനകപുര, സദാശിവനഗര്‍, ബെംഗളുരു എന്നിവിടങ്ങളില്‍ തെരച്ചില്‍ നടക്കുന്നത്. കര്‍ണാടകയില്‍ ഒമ്പതിടങ്ങളിലും ഡല്‍ഹിയില്‍ നാലിടത്തും മുംബൈയില്‍ ഒരിടത്തുമാണ് കേന്ദ്ര ഏജന്‍സിയുടെ പരിശോധന. 14 സ്ഥലങ്ങളില്‍ നിന്നുമായി സിബിഐ 50 ലക്ഷം രൂപ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ കഴിഞ്ഞ വര്‍ഷം ഡികെ ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
മോഡി-യെദ്യൂരപ്പ സര്‍ക്കാരുകള്‍ സിബിഐ, ഇഡി, ഇന്‍കംടാക്സ് ഏജന്‍സികളെ കുടിലമായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല പറഞ്ഞു. എത്ര ശ്രമിച്ചാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരേയോ നേതാക്കളേയോ കീഴടക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് പറഞ്ഞു.
- TAGS:
- CBI
- CBI Raid
- CONGRESS
- DK Shivakumar