Top

ലൈഫ് മിഷന്‍ അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും; അടിയന്തിര വാദം കേള്‍ക്കണമെന്നും ആവശ്യം

ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നത്. പണമിടപാട് സംബന്ധിച്ച് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്‌സിആര്‍എ ബാധകമാകുമോ എന്ന കാര്യത്തിലും അടിയന്തിരമായി വാദം കേള്‍ക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് രണ്ടു മാസത്തേക്കായിരുന്നു ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്.

18 Oct 2020 9:48 PM GMT

ലൈഫ് മിഷന്‍ അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും; അടിയന്തിര വാദം കേള്‍ക്കണമെന്നും ആവശ്യം
X

കൊച്ചി: ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. ലൈഫ് മിഷനിലെ ഹര്‍ജികളില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സ്റ്റേയ്‌ക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലൈഫ് മിഷനില്‍ വിശദമായ വാദം അടിയന്തിരമായി കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നത്. പണമിടപാട് സംബന്ധിച്ച് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്‌സിആര്‍എ ബാധകമാകുമോ എന്ന കാര്യത്തിലും അടിയന്തിരമായി വാദം കേള്‍ക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് രണ്ടു മാസത്തേക്കായിരുന്നു ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. ഇത്രയും കാലത്തേക്ക് അന്വേഷണം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐയുടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ നല്‍കിയിരുന്നത്.

Next Story