സിബിഐക്ക് മുന്നില്‍ 11 മണിക്കൂര്‍; അനില്‍ ദേശ്മുഖ് പുറത്തിറങ്ങിയത് രാത്രി വൈകി, ബാര്‍ ഉടമകളേയും ചോദ്യം ചെയ്തു
അഴിമതി ആരോപണത്തില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്തത് 11 മണിക്കൂര്‍. ഇന്നലെ രാവിലെ 10 ന് മുംബൈ സിബിഐ ഓഫീസില്‍ ഹാജരായ ദേശ്മുഖ് പുറത്തിറങ്ങുന്നത് രാത്രി 9 ഓടെയാണ്. മുംബൈ പൊലീസ് കമ്മീഷണര്‍ ആയിരുന്ന പരംബീര്‍ സിംഗിന്റെ അഴിമതി ആരോപണത്തിലാണ് ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പിഎ മാരേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമേ ചില ബാര്ഉടമകളേയും സിബിഐ ചോദ്യം ചെയ്തു. പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ […]

അഴിമതി ആരോപണത്തില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്തത് 11 മണിക്കൂര്‍. ഇന്നലെ രാവിലെ 10 ന് മുംബൈ സിബിഐ ഓഫീസില്‍ ഹാജരായ ദേശ്മുഖ് പുറത്തിറങ്ങുന്നത് രാത്രി 9 ഓടെയാണ്.
മുംബൈ പൊലീസ് കമ്മീഷണര്‍ ആയിരുന്ന പരംബീര്‍ സിംഗിന്റെ അഴിമതി ആരോപണത്തിലാണ് ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പിഎ മാരേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമേ ചില ബാര്ഉടമകളേയും സിബിഐ ചോദ്യം ചെയ്തു.
പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു പരംബീര്‍ സിംഗിന്റെ ആരോപണം. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ അദ്ദേഹം ആഭ്യന്ത്ര മന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുകയും ചെയ്തു. പരാതിയില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.
ഹോട്ടലുകളില്‍ നിന്നും ബാറുകളില്‍ നിന്നും പ്രതിമാസം നൂറ് കോടി രൂപവീതം പിരിക്കാന്‍ ദേശ്മുഖ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് പരാതി. അടുത്തിടെ മുംബൈ പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ പരം ബിര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്ക് അനില്‍ ദേശ്മുഖിനെതിരെ എട്ട് പേജുള്ള പരാതി നല്‍കിയിരുന്നു. ആന്റിലിയ കേസില്‍ അറസ്റ്റിലായതിനുശേഷം താന്‍ ദേശ്മുഖന്റെ വെറുമൊരു ബലിയാട് മാത്രമാണ് എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സിംഗിന്റെ കത്ത്. സിംഗ് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആദ്യം കേസ് ബോംബൈ ഹൈക്കോടതിയിലേക്കാണ് വരേണ്ടത് എന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
- TAGS:
- Anil Deshmukh
- CBI
- Maharashtra