വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും
വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ജനുവരി 26 നാണ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്. കേസ് എത്രയും വേഗം ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ്കേരള ഹൈക്കോടതി വിധിച്ചിരുന്നു. പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശവും നല്കി. പ്രതികളെ വെറുതെ വിട്ട ഉത്തരവ് ജനുവരി ആറിന് ഹൈക്കോടതി […]

വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ജനുവരി 26 നാണ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്. കേസ് എത്രയും വേഗം ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ്കേരള ഹൈക്കോടതി വിധിച്ചിരുന്നു. പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശവും നല്കി.
പ്രതികളെ വെറുതെ വിട്ട ഉത്തരവ് ജനുവരി ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിചാരണക്കോടതി ഉത്തരവാണ് റദ്ദാക്കിയത്. കുട്ടികളുടെ അമ്മയുടേയും സര്‍ക്കാരിന്റേയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് വിധി റദ്ദാക്കിയത്. വാളയാര്‍ കേസില്‍ പുനര്‍വിചാരണയാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കേസില്‍ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഭാഗ്യവതി തലമുണ്ഡനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ജനുവരി 26 മുതല്‍ പാലക്കാട് വഴിവക്കില്‍ സത്യഗ്രഹ സമരം നടത്തിയിട്ടും നടപടിയെടുക്കാത്തതിനേത്തുടര്ന്നായിരുന്നു ഇത്.
കേസില്‍ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുകയാണ് കുട്ടികളുടെ അമ്മ ഭാഗ്യവതി.
- TAGS:
- CBI
- Valayar Case