‘സമാനകളില്ലാത്ത പൊലീസ് പീഡനം’; നെടുങ്കണ്ടം കസ്റ്റഡി കൊലയില്‍ വനിതാ ഉദ്യോഗസ്ഥയടക്കം ഒമ്പത് പൊലീസുകാര്‍ക്കെതിരെ സിബിഐ കുറ്റപത്രം
കൊച്ചി: നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എസ്ഐ കെഎ സാബുവാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് പിഡീപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സമാനതകളില്ലാത്ത പൊലീസ് പീഡനം എന്നാണ് അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിച്ചത്. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കേസിലെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. ഒരുവനിതാ ഹെഡ് കോണ്‍സ്റ്റബിളിനേയും ബിജു ലൂക്കോസ് എന്ന കോണ്‍സ്റ്റബിളിനേയുമാണ് സിബിഐ പുതുതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ആദ്യം പൊലീസ് അന്വേഷിച്ച കേസില്‍ ഏഴ് […]

കൊച്ചി: നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എസ്ഐ കെഎ സാബുവാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് പിഡീപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സമാനതകളില്ലാത്ത പൊലീസ് പീഡനം എന്നാണ് അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിച്ചത്. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കേസിലെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്.
ഒരുവനിതാ ഹെഡ് കോണ്‍സ്റ്റബിളിനേയും ബിജു ലൂക്കോസ് എന്ന കോണ്‍സ്റ്റബിളിനേയുമാണ് സിബിഐ പുതുതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആദ്യം പൊലീസ് അന്വേഷിച്ച കേസില്‍ ഏഴ് പൊലീസുകാരായിരുന്നു പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്.
ഇടുക്കി എസ്പിയായിരുന്ന കെബി വേണുഗോപാല്‍, ഡിവൈഎസ്പിമാരായ പികെ ഷംസ്, അബ്ദുള്‍ സലാം എന്നിവരുടെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്ന് ദിവസം രാജ്കുമാറിനേയും ജീവനക്കാരിയായ ശാലിനിയേയും കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ 2019 ജൂണ്‍ 12 നാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെങ്കിലും ജൂണ്‍ 15 നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കെ മരണപ്പെടുകയായിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.