Top

സുവേന്ദു അധികാരിയടക്കം നാല് എംപിമാര്‍ക്കെതിരെ നടപടിയ്ക്ക് സ്പീക്കറുടെ അനുമതി തേടി സിബിഐ

നാരദാ ഒളിക്യാമറക്കേസില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയടക്കമുള്ള ലോക്‌സഭാ അംഗങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് സ്പീക്കറുടെ അനുമതി തേടി സിബിഐ. നേരത്തെ ബംഗാള്‍ മന്ത്രിമാരടക്കമുള്ള ത്രിണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്യതതിനെ തുടര്‍ന്ന് സുവേന്ദു അധികാരിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നാരദാ ഒളിക്യാമറക്കേസ് പുറത്തുവന്ന 2014ല്‍ സുവേന്ദു അധികാരി ത്രിണമൂല്‍ കോണ്‍ഗ്രസ്സിലായിരുന്നു. പിന്നീടാണ് സുവേന്ദു അധികാരി ബിജെപിയില്‍ ചേരുന്നത്. സുവേന്ദു അധികാരിയെ കൂടാതെ എം പിമാരായ സുഗതാ റോയ്, പ്രസൂണ്‍ ബാനര്‍ജി, കാകളി ദസ്തിദര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്നതിനും […]

18 May 2021 8:03 AM GMT

സുവേന്ദു അധികാരിയടക്കം നാല് എംപിമാര്‍ക്കെതിരെ നടപടിയ്ക്ക് സ്പീക്കറുടെ അനുമതി തേടി സിബിഐ
X

നാരദാ ഒളിക്യാമറക്കേസില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയടക്കമുള്ള ലോക്‌സഭാ അംഗങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് സ്പീക്കറുടെ അനുമതി തേടി സിബിഐ.

നേരത്തെ ബംഗാള്‍ മന്ത്രിമാരടക്കമുള്ള ത്രിണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്യതതിനെ തുടര്‍ന്ന് സുവേന്ദു അധികാരിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നാരദാ ഒളിക്യാമറക്കേസ് പുറത്തുവന്ന 2014ല്‍ സുവേന്ദു അധികാരി ത്രിണമൂല്‍ കോണ്‍ഗ്രസ്സിലായിരുന്നു. പിന്നീടാണ് സുവേന്ദു അധികാരി ബിജെപിയില്‍ ചേരുന്നത്. സുവേന്ദു അധികാരിയെ കൂടാതെ എം പിമാരായ സുഗതാ റോയ്, പ്രസൂണ്‍ ബാനര്‍ജി, കാകളി ദസ്തിദര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്നതിനും സ്പീക്കറുടെ അനുവാദം സിബിഐ തേടിയിട്ടുണ്ട്.

അതേസമയം, ബംഗാളിലെ മറ്റൊരു പ്രമുഖ നേതാവായ മുകുല്‍ റോയിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുകുള്‍ റോയിയും സുവേന്ദു അധികാരിയും ബി ജെ പിയില്‍ ചേര്‍ന്നതുകൊണ്ടണോ സി ബി ഐ അവരെ ഒഴിവാക്കിയതെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് നേരത്തെ ചോദിച്ചിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും കുനാല്‍ ഘോഷ് വ്യക്തമാക്കി.

ബിജെപി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശക്തമായി വിമര്‍ശിച്ചിരുന്നു.ഇപ്പോള്‍ ഇതു സംബന്ധിച്ച ചെറിയഭാഗം മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നും മഞ്ഞുമലയുടെ ചെറിയ അംശം മാത്രമാണ് ഇതെന്നും നാരദ ഒളിക്യാമറ കേസ് പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകന്‍ സാമുവല്‍ മാത്യൂ അഭിപ്രായപ്പെട്ടു.

Next Story