Top

നാരദാ ഒളിക്യാമറ കേസ് : തൃണമൂൽ നേതാക്കളുടെ ഹൗസ്അറസ്റ്റിനെതിരെ സിബിഐ സുപ്രീംകോടതിയിൽ

നാരദാ ഒളിക്യാമറക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാക്കൾ നേരത്തെ ജയിലിലായിരുന്നു. തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ വിധി വന്നതോടെയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഹൗസ്അറസ്റ്റിലേക്ക് മാറ്റിയത്.

24 May 2021 5:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാരദാ ഒളിക്യാമറ കേസ് : തൃണമൂൽ നേതാക്കളുടെ ഹൗസ്അറസ്റ്റിനെതിരെ സിബിഐ സുപ്രീംകോടതിയിൽ
X

നാരദാ ഒളിക്യാമറക്കേസിൽ മന്ത്രിമാരുൾപ്പടെയുള്ള മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ഹൗസ് അറസ്റ്റിനെ ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയിൽ. നേരത്തെ കൊൽക്കത്ത ഹൈക്കോടതിയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ഹൗസ് അറസ്റ്റിന് അനുമതി നല്കിയത്. ഇതിനെതിരേയാണ് സിബിഐ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

നാരദാ ഒളിക്യാമറക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാക്കൾ നേരത്തെ ജയിലിലായിരുന്നു. തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ വിധി വന്നതോടെയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഹൗസ്അറസ്റ്റിലേക്ക് മാറ്റിയത്.

കൊൽക്കത്ത ഹൈക്കോടതി വെള്ളിയാഴ്ചയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ സംബന്ധിച്ച കേസിൽ വാദം കേൾക്കാൻ അഞ്ചംഗ ബെഞ്ചിനെ നിയോഗിച്ചത്. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യഹർജി ബെഞ്ചിനു മുന്നിൽ വരാനിരിക്കെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

അതിനിടെ തൃണമൂൽ നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യം കൊൽക്കത്ത ഹൈക്കോടതി തള്ളി. നാരദാ ഒളിക്യാമറക്കേസിൽ മന്ത്രിമാരുൾപ്പടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ബംഗാളിൽ വൻ രാഷ്ട്രീയ നാടകത്തിനാണ് തുടക്കമിട്ടത്.

Next Story