Top

ഹലാല്‍ ഭക്ഷണത്തിന് ക്രൈസ്തവ സഭകള്‍ എതിരല്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍, നടക്കുന്നത് വ്യാജ പ്രചരണം

മുസ്‌ലിം വിശ്വാസ പ്രകാരമുള്ള ഹലാല്‍ ഭക്ഷണത്തിന് ക്രൈസ്തവ സഭകള്‍ എതിരല്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് സഭയുടെ രീതിയല്ലെന്ന് കൗണ്‍സില്‍ പറയുന്നു. ഇതു സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ നടത്തുന്ന സംഘടന വ്യാജമാണെന്നും ഇവര്‍ പറയുന്നു. കേരള ഇന്റര്‍ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ എന്നു പേരിലുള്ള ലെറ്റര്‍ ഹെഡാണ് ഹലാല്‍ ഭക്ഷണത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വിവി സെബാസ്റ്റിയന്‍ മാധ്യമത്തോട് പ്രതികരിച്ചു. ഇന്ത്യയിലെ 174 അതിരൂപതകളുടെയും […]

24 Dec 2020 9:06 PM GMT

ഹലാല്‍ ഭക്ഷണത്തിന് ക്രൈസ്തവ സഭകള്‍ എതിരല്ലെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍, നടക്കുന്നത് വ്യാജ പ്രചരണം
X

മുസ്‌ലിം വിശ്വാസ പ്രകാരമുള്ള ഹലാല്‍ ഭക്ഷണത്തിന് ക്രൈസ്തവ സഭകള്‍ എതിരല്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് സഭയുടെ രീതിയല്ലെന്ന് കൗണ്‍സില്‍ പറയുന്നു. ഇതു സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ നടത്തുന്ന സംഘടന വ്യാജമാണെന്നും ഇവര്‍ പറയുന്നു.

കേരള ഇന്റര്‍ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ എന്നു പേരിലുള്ള ലെറ്റര്‍ ഹെഡാണ് ഹലാല്‍ ഭക്ഷണത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വിവി സെബാസ്റ്റിയന്‍ മാധ്യമത്തോട് പ്രതികരിച്ചു.

ഇന്ത്യയിലെ 174 അതിരൂപതകളുടെയും അപ്പെക്‌സ് ബോഡിയാണ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). ഇതിന്റെ കേരളഘടകമാണ് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിനാണ്. ( കെസിബിസി). കെസിബിസിയില്‍ പെടുന്ന ആരും ഹലാല്‍ ഭക്ഷണത്തിനെതിരെ നിലപാട് എടുത്തിട്ടില്ല.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം,

ഹലാല്‍ ഭക്ഷണമെന്നാല്‍ അല്ലാഹുവിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടതാണ്. ക്രൈസ്തവ വിശ്വാസ പ്രകാരം അന്യദേവന് സമര്‍പ്പിച്ച ഭക്ഷണം നിഷിദ്ധമാണ്. ഇത് ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് പ്രചരിക്കുന്നത്. ഹോട്ടലുകളില്‍ നിന്നും മറ്റും ഹലാല്‍ ഭക്ഷണം മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ എന്നും മിക്ക ഹോട്ടലുകളും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ നിര്‍ബന്ധിരാവുകയാണെന്നും പ്രചരണങ്ങളില്‍ പറയുന്നു.

ഒരു മുസ്‌ലിം മതവിശ്വാസി ഒരിക്കലും ഇസ്‌ലാമിക നിയമ പ്രകാരമല്ലാത്ത ഭക്ഷണം അറുക്കപ്പെട്ട ഭക്ഷണം കഴിക്കില്ല. അതു പോലെ ക്രൈസ്തവരും അവരുടെ വിശ്വാസങ്ങള്‍ മുറുകെപിടിക്കണമെന്നും പ്രചാരണങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്നും അക്കൗണ്ടുകളില്‍ നിന്നുമുള്‍പ്പെടെ ഈ പ്രചരണം നടക്കുന്നുണ്ട്.

Next Story