Top

‘കാരണോർക്ക് അടുപ്പിലുമാവാം’; സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ മാസ്‌ക്ക് ധരിക്കാതെ പൊലീസുകാര്‍, വിമര്‍ശിച്ച് അബ്ദുറബ്ബ്‌

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ സ്‌റ്റേഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്ത ഡിജിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്ന ശനിയാഴ്ച്ചയായിരുന്നു പരിപാടി. മാസ്‌ക്ക് ധരിക്കാതെ ഉദ്യോഗസ്ഥര്‍ എടുത്ത ഫോട്ടോ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മകന്റെ വീട്ടിലേക്ക് പോകവെ മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ പിഴയീടാക്കി, അതൊക്ക റെക്കോര്‍ഡ് ചെയ്ത നാട്ടിലാണ് ഉദ്യോഗസ്ഥര്‍ തന്നെ അലംഭാവം കാട്ടുന്ന കാഴ്ച്ച ഉണ്ടായിരിക്കുന്നതെന്ന് അബ്ദുറബ്ബ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ […]

21 Jun 2021 5:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കാരണോർക്ക് അടുപ്പിലുമാവാം’; സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ മാസ്‌ക്ക് ധരിക്കാതെ പൊലീസുകാര്‍, വിമര്‍ശിച്ച് അബ്ദുറബ്ബ്‌
X

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ സ്‌റ്റേഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്ത ഡിജിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരുന്ന ശനിയാഴ്ച്ചയായിരുന്നു പരിപാടി. മാസ്‌ക്ക് ധരിക്കാതെ ഉദ്യോഗസ്ഥര്‍ എടുത്ത ഫോട്ടോ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം മകന്റെ വീട്ടിലേക്ക് പോകവെ മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ പിഴയീടാക്കി, അതൊക്ക റെക്കോര്‍ഡ് ചെയ്ത നാട്ടിലാണ് ഉദ്യോഗസ്ഥര്‍ തന്നെ അലംഭാവം കാട്ടുന്ന കാഴ്ച്ച ഉണ്ടായിരിക്കുന്നതെന്ന് അബ്ദുറബ്ബ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘ഒരേ രാജ്യം, രണ്ടു നീതി. കാരണോര്‍ക്ക് അടുപ്പിലുമാവാം’, എന്നും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ 20 പേരിലധികം പങ്കെടുക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് 30 തോളം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തത്. ഡിജിപി, ഐജി, ഡി ഐഡി, കമ്മീഷണര്‍, എസ് തുടങ്ങിയവരും സേറ്റഷന്‍ ഉദ്ഘാടനത്തില്‍ സന്നിഹിതരായിരുന്നു.

ALSO READ: ആര്‍എംപി ബന്ധമുള്ള മാധ്യമപ്രവര്‍ത്തക സ്റ്റാഫില്‍; വീണാ ജോര്‍ജിന്റെ ആവശ്യം തള്ളി സിപിഐഎം നേതൃത്വം

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തൊട്ടടുത്തുള്ള മകൻ്റെ വീട്ടിലേക്കു നടന്നു പോകുന്ന വൃദ്ധസ്ത്രീയെ വരെ (അവരുടെ നിഷ്കളങ്കത ബോധ്യപ്പെട്ടിട്ടും) മാസ്കില്ലെന്ന കാരണം പറഞ്ഞ് ഒട്ടേറെ നേരം പീഢിപ്പിച്ച് വീഡിയോ വരെ ഷൂട്ട് ചെയ്ത നാട്ടിലാണിത്..!വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്കില്ലാ കാഴ്ചകൾക്കിടയിലും അധികാരിവർഗം മാസ്കിൻ്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരൻ്റെ പോക്കറ്റ് പിഴിയുകയുമാണ്.ഒരേ രാജ്യം,

രണ്ടു നീതി. കാരണോർക്ക് അടുപ്പിലുമാവാം.

ALSO READ: രാമനാട്ടുകര അപകടം: മരിച്ചത് മുന്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘാംഗങ്ങള്‍; പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് വഴി, അഞ്ചുപേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം

Next Story

Popular Stories