‘നോമിനേഷന് കൊടുത്ത അന്ന് മുതല്‍ പോത്തുകള്‍ ചാകുന്നു’; പിന്നില്‍ രാഷ്ട്രീയ വൈരമെന്ന് സ്ഥാനാര്‍ത്ഥി
അന്‍സ് അമാന്‍ കായംകുളം രാഷ്ട്രീയ എതിരാളികള്‍ കാലികളെ വിഷം കൊടുത്ത് കൊല്ലുകയാണെന്ന് ക്ഷീരകര്‍ഷകനായ സ്ഥാനാര്‍ത്ഥി. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അബാര്‍ഡ് എന്ന സംഘടനയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശശിയുടെ കന്നുകാലികളാണ് നിരന്തരമായി ചത്തൊടുങ്ങുന്നത്. കാലികളെ കൊന്നതാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷമാണെന്നും ശശി ആരോപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ട് എരുമകളും മൂന്ന് പോത്തുകളുമാണ് ക്ഷീര കര്ഷകന് നഷ്ടമായത്. എട്ട് മാസം ഗര്‍ഭമുണ്ടായിരുന്നു എരുമയാണ് ഏറ്റവും ഒടുവിലായി ചത്തത്. നാമനിര്‍ദേശ പത്രിക നല്കിയ ദിവസം മുതല്‍ […]

അന്‍സ് അമാന്‍ കായംകുളം
രാഷ്ട്രീയ എതിരാളികള്‍ കാലികളെ വിഷം കൊടുത്ത് കൊല്ലുകയാണെന്ന് ക്ഷീരകര്‍ഷകനായ സ്ഥാനാര്‍ത്ഥി. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അബാര്‍ഡ് എന്ന സംഘടനയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശശിയുടെ കന്നുകാലികളാണ് നിരന്തരമായി ചത്തൊടുങ്ങുന്നത്. കാലികളെ കൊന്നതാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷമാണെന്നും ശശി ആരോപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ട് എരുമകളും മൂന്ന് പോത്തുകളുമാണ് ക്ഷീര കര്ഷകന് നഷ്ടമായത്. എട്ട് മാസം ഗര്‍ഭമുണ്ടായിരുന്നു എരുമയാണ് ഏറ്റവും ഒടുവിലായി ചത്തത്.
നാമനിര്‍ദേശ പത്രിക നല്കിയ ദിവസം മുതല്‍ എന്റെ കന്നുകാലികള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരുപാട് ഭീഷണികളുണ്ടായിരുന്നു.
ശശി പത്തിയൂര്‍

ശസ്ത്രക്രിയ ചെയ്ത ആളായാതുകൊണ്ട് മറ്റൊരു ജോലിക്കും പോകാനാകില്ല. ആറ് വര്‍ഷമായി ഭാര്യ സുഖമില്ലാതെ കിടപ്പിലാണ്. പോത്ത് കൃഷിയില്‍ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. കടംവാങ്ങിയാണ് നാല്‍ക്കാലികളെ വളര്‍ത്തുന്നത്. അഞ്ച് എരുമയും അഞ്ച് പോത്തുമാണ് ഉണ്ടായിരുന്നത്. അവയെ വളര്‍ത്തി ജീവിക്കാമെന്നാണ് കരുതിയിരുന്നത്. രണ്ട് എരുമയും മൂന്ന് പോത്തും ചത്തുപോയി. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. മുമ്പ് ചത്ത കന്നുകാലികളുടെ പോസ്റ്റ്മോര്‍ട്ടം നടത്തുവാന്‍ പോലും പണമില്ലാത്തതിനാലാണ് അത് ചെയ്യാതിരുന്നത്. പലപ്പോഴും വിവിധ മുന്നണികളിലെ ആളുകള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അതിന് വഴങ്ങിയില്ല. കന്നുകാലികള്‍ ചത്തൊടുങ്ങാന്‍ കാരണം ഇതാണ്. ഏതെങ്കിലും പാര്‍ട്ടിയാണോ വ്യക്തിയാണോ ഇത് ചെയ്യുന്നത് എന്നറിയില്ല. ഞാന്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷെ, രാഷ്ട്രീയ വൈരാഗ്യം മൂലം ആരോ വിഷം നല്‍കുകയാണ്. മത്സരരംഗത്ത് നിന്നും പിന്മാറാത്തതിനാല് ശേഷിക്കുന്ന കന്നുകാലികളേയും വിഷം നല്കി കൊല്ലുമെന്ന് ഭയമുണ്ട്. അവശേഷിക്കുന്ന കാലികളെ വില്ക്കാന് പോകുകയാണെന്നും ക്ഷീര കര്ഷകന് കൂട്ടിച്ചേര്‍ത്തു.