ബാലുശേരിയിൽ കാറിൽ നിന്ന് പൂച്ചകളെ വലിച്ചെറിഞ്ഞു കൊന്നവരെ കണ്ടെത്താനായി നാട്ടുകാർ; പരാതി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശേരിയിൽ പൂച്ചക്കുഞ്ഞുങ്ങളെ കാറിൽ നിന്ന് പുറത്തെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ. കാറിലെത്തിയ സംഘം പൂച്ചക്കുട്ടികളെ റോഡിലേക്ക് എറിയുകയായിരുന്നു. ദൃക്സാക്ഷികൾ ഓടിയെത്തി പൂച്ചകളെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. കാറിന്റെ ഗ്ലാസ് താഴ്ത്തിയ ശേഷം പൂച്ചകളെ പുറത്തേക്കറിഞ്ഞ സംഘം അതിവേഗത്തിൽ സ്ഥലം വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കോഴിക്കോട് – ബാലുശേരി റോഡിൽ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം നടക്കുന്നത്. സിൽവർ നിറമുള്ള കാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം […]
23 May 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശേരിയിൽ പൂച്ചക്കുഞ്ഞുങ്ങളെ കാറിൽ നിന്ന് പുറത്തെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ. കാറിലെത്തിയ സംഘം പൂച്ചക്കുട്ടികളെ റോഡിലേക്ക് എറിയുകയായിരുന്നു. ദൃക്സാക്ഷികൾ ഓടിയെത്തി പൂച്ചകളെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
കാറിന്റെ ഗ്ലാസ് താഴ്ത്തിയ ശേഷം പൂച്ചകളെ പുറത്തേക്കറിഞ്ഞ സംഘം അതിവേഗത്തിൽ സ്ഥലം വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കോഴിക്കോട് – ബാലുശേരി റോഡിൽ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം നടക്കുന്നത്. സിൽവർ നിറമുള്ള കാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ക്രൂരത ചെയ്തവർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ പറയുന്നു. കേരളത്തിൽ വളർത്തു നായകളെ പീഠിപ്പിച്ച നിരവധി സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ സ്കൂട്ടറിൽ നായയെ കെട്ടിവലിയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു