Top

വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നില്‍പ് സമരം; കാറ്ററിംങ്ങിന് അനുവദിക്കണമെന്ന് അസോസിയേഷന്‍

കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എകെസിഎ )സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നു. ജൂലൈ 6ന് സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെ ഇരുപ്പ് സമരം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്യും. അതേ ദിവസം സംസ്ഥാനത്തെ പതിനാല് ജില്ലകളിലേയും പ്രധാന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ […]

5 July 2021 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നില്‍പ് സമരം; കാറ്ററിംങ്ങിന് അനുവദിക്കണമെന്ന് അസോസിയേഷന്‍
X

കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എകെസിഎ )സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നു. ജൂലൈ 6ന് സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെ ഇരുപ്പ് സമരം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്യും. അതേ ദിവസം സംസ്ഥാനത്തെ പതിനാല് ജില്ലകളിലേയും പ്രധാന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരേ എകെസിഎ പ്രവര്‍ത്തകര്‍ നില്‍പ്പ് സമരവും നടത്തുമെന്നും സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നൂറ് കണക്കിന് ആളുകള്‍ പോലീസ് സാന്നിധ്യത്തില്‍ പോലും കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വരി നില്‍ക്കുമ്പോള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണ വിതരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ കാരണമെന്ന് നേതാക്കള്‍ വ്യക്തമാക്കി. സമരത്തിന്റെ ആദ്യ ഘട്ടമായി ജൂണ്‍ 29,30 തിയ്യതികളില്‍ സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്കും എകെസിഎ നിവേദനം നല്‍കിയിരുന്നു.

ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകള്‍ക്ക് കാറ്ററിംഗ് നടത്താന്‍ അനുവദിക്കുക,സഹകരണ ബാങ്കുകള്‍,കേരള ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴി കാറ്ററിംഗ് സ്ഥാപന ഉടമകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുക,ലോണിന്റെ തിരിച്ചടവിന് 6 മാസത്തെ ഇളവ് അനുവദിക്കുക,കാറ്ററിംഗ് മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക,വൈദ്യുതി കുടിശ്ശികയുള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് കുടിശ്ശിക തവണ വ്യവസ്ഥയില്‍ അടക്കാനുള്ള അവസരം നല്‍കുക,ചെറുകിട വ്യവസായങ്ങള്‍ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കാറ്ററിംഗ് വ്യവസായത്തിനും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമര രംഗത്തിറങ്ങുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

Next Story