മലയാള സിനിമയിൽ കാസ്റ്റിങ് കൗച് ഉണ്ടോയെന്ന് പ്രേക്ഷകന്റെ ചോദ്യം; മറുപടിയുമായി വിജയ് ബാബു

സിനിമയിൽ കാസ്റ്റിങ് കൗച് ഉണ്ടോ എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നൽകി നിർമ്മാതാവും നടനുമായ വിജയ് ബാബു. സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ലെറ്റ്സ് ഇന്റർവ്യൂ എന്ന പ്രോഗ്രാമിലൂടെയാണ് വിജയ് ബാബു മറുപടി നൽകിയത്.

വിജയ് ബാബുവിന്റെ വാക്കുകൾ:
കാസ്റ്റിംഗ് കൗച് എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നെനിയ്ക്കറിയില്ല. എന്നാൽ സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം പരിപാടികൾ ഉണ്ട്. ഒരു കാര്യം നേടാൻ വേണ്ടി പെൺകുട്ടികളോട് വഴങ്ങി കൊടുക്കുവാൻ പറയുന്നത് എല്ലാം മേഖലയിലും നടക്കുന്നുണ്ട്. ഞാൻ പല മേഖകളിലും ജോലി ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഇത്തരം കാര്യങ്ങൾ നടക്കുന്നതായുള്ള വാർത്തകൾ കേട്ടിട്ടുണ്ട്. ഇതിൽ ഒന്നേ പറയാനുള്ളൂ. നിങ്ങൾ സ്വയം സംരിക്ഷിയ്ക്കുക.

പുതിയ തിരക്കഥാകൃത്തുക്കൾക്ക് മലയാള സിനിമയിൽ എങ്ങനെയാണ് അവസരം കിട്ടുന്നതെന്ന ചോദ്യം ഉണ്ടായിരുന്നു. എന്നാൽ തിരക്കുകൾ കാരണം തിരക്കഥകൾ മുഴുവനായും വായിക്കുവാൻ സാധിക്കാറില്ലെന്നും അതുകൊണ്ടു തന്നെ തന്റെ വാട്ട്സാപ്പിലേയ്ക്ക് സിനോപ്സിസ് അയക്കുവാനാണ് നിർദേശിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. തലക്കെട്ടിൽ ‘സിനോപ്സിസ്’ എന്ന് വെച്ച് അയച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുഭവ പരിചയമില്ലാത്ത സംവിധായകർ കഥയുമായി വന്നാൽ സ്വീകരിക്കുമോ എന്നായിരുന്നു മറ്റൊരു പ്രേക്ഷകന്റെ ചോദ്യം. എന്നാൽ മിക്ക സിനിമകളുടെയും സംവിധായകർ നവാഗതരായിരുന്നു. അവരുടെ പോസിറ്റിവും നെഗറ്റിവും മനസ്സിലാക്കി അതനുസരിച്ചുള്ള ടീമിനെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ഒരു തീരുമാനത്തെക്കുറിച്ചും കുറ്റബോധം തോന്നിയിട്ടില്ല. സിനിമ അല്ലായിരുന്നെങ്കിൽ ഏതെങ്കിലും കമ്പനിയിലെ സിഇഒ ആകുമായിരുന്നു. അതുമല്ലെങ്കിൽ ഒരു ഹോട്ടൽ നടത്തിപ്പുകാരാനാകുമായിരുന്നു

Covid 19 updates

Latest News