Top

പുനര്‍വിവാഹിതയായതിന് യുവതിയ്ക്ക് ശിക്ഷ വിധിച്ച് നാട്ടുകൂട്ടം; സംഭവം മഹാരാഷ്ട്രയില്‍

പുനര്‍വിവാഹിതയായതിന്ന് മുപ്പത്തഞ്ചുകാരിയായ യുവതിയ്ക്ക് പ്രാകൃത ശിക്ഷ വിധിച്ച് നാട്ടുകൂട്ടം. മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ വാഡ്‌ഗോണ്‍ പഞ്ചായത്തിലാണ് സംഭവം. ജാതി പഞ്ചായത്ത് അംഗങ്ങളുടെ തുപ്പല്‍ യുവതി നക്കണമെന്നായിരുന്നു ശിക്ഷ വിധിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴയടക്കാനും നാട്ടുകൂട്ടം യുവതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് യുവതി ഇതിനെതിരെ പൊലീസില്‍ പരാതി നല്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര പ്രൊട്ടക്ഷന്‍ ഓഫ് പീപ്പിള്‍ ഫ്രം സോഷ്യല്‍ ബോയ്‌ക്കോട്ട് സെക്ഷന്‍ 5, 6 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ […]

15 May 2021 12:32 AM GMT

പുനര്‍വിവാഹിതയായതിന് യുവതിയ്ക്ക് ശിക്ഷ വിധിച്ച് നാട്ടുകൂട്ടം; സംഭവം മഹാരാഷ്ട്രയില്‍
X

പുനര്‍വിവാഹിതയായതിന്ന് മുപ്പത്തഞ്ചുകാരിയായ യുവതിയ്ക്ക് പ്രാകൃത ശിക്ഷ വിധിച്ച് നാട്ടുകൂട്ടം. മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ വാഡ്‌ഗോണ്‍ പഞ്ചായത്തിലാണ് സംഭവം. ജാതി പഞ്ചായത്ത് അംഗങ്ങളുടെ തുപ്പല്‍ യുവതി നക്കണമെന്നായിരുന്നു ശിക്ഷ വിധിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴയടക്കാനും നാട്ടുകൂട്ടം യുവതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് യുവതി ഇതിനെതിരെ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര പ്രൊട്ടക്ഷന്‍ ഓഫ് പീപ്പിള്‍ ഫ്രം സോഷ്യല്‍ ബോയ്‌ക്കോട്ട് സെക്ഷന്‍ 5, 6 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹ മോചിതയായ യുവതിയുടെ പുനര്‍വിവാഹത്തിനെതിരെ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. യുവതി ഉള്‍പ്പെടുന്ന നാഥ് യോഗി കമ്മ്യൂണിറ്റി അവളുടെ പുനര്‍വിവാഹത്തെ എതിര്‍ത്തിരുന്നു. 2015ല്‍ ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചിതയായ യുവതി 2019ല്‍ പുനര്‍ വിവാഹിതയാകുകയായിരുന്നു. 2011ലായിരുന്നു യുവതിയുടെ ആദ്യ വിവാഹം. സഹോദരിയുള്‍പ്പെടെയുളള ബന്ധുക്കളെ വിളിച്ചു വരുത്തി യുവതിയുടെ ‘ശിക്ഷ’ അറിയിച്ചത്. യുവതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അംഗങ്ങള്‍ ഒരു വാഴയിലയില്‍ തുപ്പി വെയ്ക്കുന്നത് യുവതി നക്കണം എന്നായിരുന്നു ശിക്ഷ. കൂടാതെ പിഴയായി വിധിച്ച ഒരു ലക്ഷം രൂപ അടക്കുകയും ചെയ്താല്‍ മാത്രമേ യുവതിയെ സമുദായത്തില്‍ തിരിച്ചു കയറ്റുകയുള്ളൂവെന്നായിരുന്നു നിലപാട്. ഇതേ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.

Next Story