Top

മുഖത്തേറ്റ പരുക്ക് ഗുരുതരം; കസ്റ്റാഗ്‌നെയുടെ യൂറോ കപ്പ് 28 മിനിറ്റില്‍ അവസാനിച്ചു

ഇന്നലെ റഷ്യയ്‌ക്കെതിരേ നടന്ന മത്സരത്തിനിടെ പരുക്കേറ്റു പുറത്തുപോയ ബെല്‍ജിയന്‍ താരം തിമോത്തി കസ്റ്റാഗ്‌നെയുടെ പരുക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഖത്തെ അസ്ഥിയില്‍ രണ്ടു പൊട്ടലുകള്‍ ഉണ്ടെന്നും താരത്തിന് വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ താരത്തെ യൂറോ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്നു കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. ഇന്നലെ രാത്രി നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിലായിരുന്നു പരുക്കേറ്റ് കസ്്റ്റാഗ്‌നെ പുറത്തുപോയത്. പന്ത് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ റഷ്യന്‍ താരം ഡെയ്‌ലര്‍ കുസെവുമായി കൂട്ടിയിടിക്കുകയായിരുന്നു. […]

13 Jun 2021 3:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖത്തേറ്റ പരുക്ക് ഗുരുതരം; കസ്റ്റാഗ്‌നെയുടെ യൂറോ കപ്പ് 28 മിനിറ്റില്‍ അവസാനിച്ചു
X

ഇന്നലെ റഷ്യയ്‌ക്കെതിരേ നടന്ന മത്സരത്തിനിടെ പരുക്കേറ്റു പുറത്തുപോയ ബെല്‍ജിയന്‍ താരം തിമോത്തി കസ്റ്റാഗ്‌നെയുടെ പരുക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഖത്തെ അസ്ഥിയില്‍ രണ്ടു പൊട്ടലുകള്‍ ഉണ്ടെന്നും താരത്തിന് വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ താരത്തെ യൂറോ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്നു കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.

ഇന്നലെ രാത്രി നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിലായിരുന്നു പരുക്കേറ്റ് കസ്്റ്റാഗ്‌നെ പുറത്തുപോയത്. പന്ത് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ റഷ്യന്‍ താരം ഡെയ്‌ലര്‍ കുസെവുമായി കൂട്ടിയിടിക്കുകയായിരുന്നു. കസറ്റാഗ്‌നെയുടെ ഇടത് കണ്ണിന്റെ ഭാഗത്ത് റഷ്യന്‍ താരത്തിന്റെ ശക്തമായി ഇടി ഏറ്റു.

രക്തം വാര്‍ന്നൊഴുകിയതോടെ താരത്തെ പിന്‍വലിച്ച് തോമസ് മ്യൂനിയറിനെ പകരക്കാരനായി ഇറക്കിയാണ് ബെല്‍ജിയം പിന്നീട് കളിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കസ്റ്റാഗനെയെ വിദഗ്ധ പരിശോധനകള്‍ക്കു വിധേയമാക്കിയപ്പോഴാണ് കണ്‍തടത്തിലെ രണ്ട് അസ്ഥികള്‍ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.

താരത്തിന് മൂന്നു മാസത്തെ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ബെല്‍ജിയത്തിനായി 15 മത്സരങ്ങള്‍ കളിച്ച താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ താരമാണ്. കസ്റ്റാഗ്‌നെയ്ക്കു പകരം മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും ഇന്നലെ പകരക്കാരനായി ഇറങ്ങിയ മ്യൂനിയറിനെ ആദ്യ ഇലവനില്‍ ഇറക്കുമെന്നും കോച്ച് മാര്‍ട്ടിനസ് പറഞ്ഞു.

Next Story

Popular Stories