Top

‘ആത്മാഭിമാനമുള്ള സ്ത്രീകള്‍ ആത്മഹത്യ ചെയ്യണമെന്ന് പറയാന്‍ ഇവരൊക്കെ ആരാണ്?’; മുല്ലപ്പള്ളിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍

മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കേരള വനിത കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍.

1 Nov 2020 10:31 AM GMT

‘ആത്മാഭിമാനമുള്ള സ്ത്രീകള്‍ ആത്മഹത്യ ചെയ്യണമെന്ന് പറയാന്‍ ഇവരൊക്കെ ആരാണ്?’; മുല്ലപ്പള്ളിക്കെതിരെ  കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍
X

മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കേരള വനിത കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കവെയാണ് ജോസഫെന്‍ ഇക്കാര്യം പറഞ്ഞത്.

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ ആവര്‍ത്തനം ഏറെ നിര്‍ഭാഗ്യകരമാണ്. ഇതൊരു തവണയല്ല പലതവണകളായി യാതൊരു മടിയുമില്ലാതെ അദ്ദേഹത്തെ പോലൊരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു. ഇത് തീര്‍ത്തും അപലപനീയമാണ്. അതാവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ശക്തമായ ഇടപെടലുകള്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് മാത്രമല്ല സമൂഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകേണ്ടതാണെന്ന് ജോസഫൈന്‍ വ്യക്തമാക്കി.

അദ്ദേഹം നടത്തിയ പരാമര്‍ശത്തിന്റെ അവസ്തയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതാരാണ്, അത് നമ്മുടെ സമൂഹം തന്നെയാണ്. സ്ത്രീയുടെ ശരീരത്തിന്മേല്‍ അവളുടെ അനുവാദമില്ലാതെ കടന്നാക്രമണം നടത്തുന്നതാരാണ്. ആ ജന വിഭാഗത്തെ വിമര്‍ശിക്കാനാണ് മുല്ലപ്പള്ളിയോട് പറയേണ്ടത്. ഇതില്‍ നിര്‍ഭാഗ്യകരമായ അവസ്ഥ എന്താണെന്നാല്‍ ഇത്തരം പ്രയോഗങ്ങള്ഞക്ക് പുല്ലിംഗമില്ല. പക്ഷെ സ്ത്രീയുടെ ശരീരത്തിന്മേല്‍ മൃഗീയമായ ആക്രമണം നടത്തുന്ന ഒരുവിഭാഗമുണ്ടല്ലോ, ആ ഒരു ലീംഗ പക്ഷത്തെ ഉപദേശിക്കുകലയാണ് മുല്ലപ്പള്ളി ചെയ്യേണ്ടതെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

ഒരോ നേതാകന്മാര്‍ മാറി മാറി സ്ത്രീകളെ മോശമായ പദപ്രയോഗങ്ങളിലൂടെ സ്ത്രീകള്‍ക്ക് മാനാഭിമാനമില്ല, ആത്മാഭിമാനമുള്ള സ്ത്രീകള്‍ ആത്മഹത്യ ചെയ്യണം എന്നൊക്കെ പറയാന്‍ ഇവരൊക്കെ ആരാണ്. ആത്മഹത്യ നിസാരമായിട്ടുള്ള പ്രവൃത്തിയാണോ? അതാണ് ഇവിടെ ഏറ്റവും ഗൗരവമായ കാര്യം. ഈ സമൂഹത്തിന്റെ മ്ലേച്ചമായ നിലപാട് കൊണ്ട് ഒരു സ്ത്രീ മോശപ്പെട്ട അവസ്ഥയിലേക്ക് പോയാല്‍ അത് അവള്‍ക്ക് അഭിമാനമില്ലാത്തത് കൊണ്ടാണോ? അവള്‍ക്ക് മാനാഭിമാനമുണ്ട്. എന്നാല്‍ നിസ്സഹായമായൊരവസ്ഥയില്‍ അവളെ കീഴ്‌പ്പെടുത്തി നശിപ്പിക്കുന്ന ഒരു സമൂഹത്തില്‍ അവള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. എന്നിട്ട് അവളോട് പറയുന്നു ആത്മഹത്യ ചെയ്യാന്‍. അതൊക്കെ ഒരു രാഷ്ട്രീയ നേതാവിന് യോജിച്ച പരാമര്‍ശങ്ങളോ പദപ്രയോഗങ്ങളോ അല്ല. അതുകൊണ്ട് ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ വനിത കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കും. കേസ് രജിസ്റ്റര്‍ ചെയ്യും. മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തീരുമാനമുണ്ടാകണമെന്നും ജോസഫൈന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

Next Story