Top

300 പേരെ ക്ഷണിച്ച് വിവാഹം; റോഡ് ഷോ; കൊവിഡ് പ്രതിരോധ സമിതി അധ്യക്ഷനായ ബിജെപി പഞ്ചായത്തംഗത്തിനെതിരെ കേസ്

പാലക്കാട് കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബിജെപി പറളി പഞ്ചായത്തംഗം സന്തോഷിനെതിരെ പോലീസ് കേസ് എടുത്തു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുന്നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിനാണ് കേസ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വാര്‍ഡ് തല സമിതിയുടെ ചുമതലക്കാരന്‍ കൂടിയാണ് സന്തോഷ്. പറളി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ബിജെപി അംഗം സന്തോഷിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. പറളി പ്രദേശങ്ങളില്‍ കോവിഡ് കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് […]

27 May 2021 12:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

300 പേരെ ക്ഷണിച്ച് വിവാഹം; റോഡ് ഷോ; കൊവിഡ് പ്രതിരോധ സമിതി അധ്യക്ഷനായ ബിജെപി പഞ്ചായത്തംഗത്തിനെതിരെ കേസ്
X

പാലക്കാട് കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബിജെപി പറളി പഞ്ചായത്തംഗം സന്തോഷിനെതിരെ പോലീസ് കേസ് എടുത്തു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുന്നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിനാണ് കേസ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വാര്‍ഡ് തല സമിതിയുടെ ചുമതലക്കാരന്‍ കൂടിയാണ് സന്തോഷ്.

പറളി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ബിജെപി അംഗം സന്തോഷിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. പറളി പ്രദേശങ്ങളില്‍ കോവിഡ് കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വിവാഹം നടന്നത്. 300 ലധികം ആളുകളാണ് വിവാഹത്തില്‍ പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെയാണ് നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തിയത്. കൂടാതെ വരനെയും വധുവിനെയും റോഡ്‌ഷോ നടത്തിയാണ് പന്തലിലേക്ക് ആനയിച്ചത്.

വാര്‍ഡ് തല കോവിഡ് പ്രതിരോധ സമിതിയുടെ അധ്യക്ഷനാണ് സന്തോഷ്. വിവരമറിഞ്ഞ് സെക്ടറല്‍ മജിസ്‌ട്രേറ്റും മങ്കര പോലീസും വീട്ടിലെത്തി പരിശോധന നടത്തി. ഈ സമയത്ത് 50 ഓളം ആളുകള്‍ വീട്ടിലുണ്ടായിരുന്നു. നൂറ് കണക്കിനുള്ള ആളുകള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ കരുതിയിരുന്നു. നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് മങ്കര പോലീസ് കേസെടുത്തു.
പകര്‍ച്ച വ്യാധി തടയല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ദുരന്ത നിവാരണ ആക്ട് സെക്ഷന്‍ 34 സിയുടെ ലംഘനത്തിന് സെക്ഷന്‍ 51 ബി പ്രകാരവുമാണ് കേസെടുത്തത്. വിവാഹ ചടങ്ങില്‍ 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂവെന്ന് തലേന്ന് പോലീസെത്തി അറിയിച്ചിരുന്നുവെങ്കിലും നിര്‍ദേശം ലംഘിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വാര്‍ഡ് തല സമിതിയുടെ ചുമതലക്കാരന്‍തന്നെ കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Next Story