Top

ബിജെപി ജില്ലാ പ്രസിഡണ്ടിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ക്കുള്ളിലെ ചേരിപ്പോര് നിയമയുദ്ധത്തിലേക്ക്. ബിജെപി ജില്ലാ പ്രസിഡണ്ടിനെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. തൃശൂരിലെ പീപ്പിള്‍സ് ഫോര്‍ ജസ്റ്റിസ് സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ മനോജ് ഭാസ്‌കറിനെതിരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: വിവാദ നിര്‍മ്മിതിയല്ല, വസ്തുതകള്‍ ചര്‍ച്ചയാകണമെന്ന് സിപിഐ; ‘രാഷ്ട്രീയ ബന്ധമെങ്കില്‍ അതും പുറത്തുവരണം’ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെയും നേതൃത്വത്തിന്റെയും പങ്ക് അന്വേഷിക്കണമെന്ന അര്‍ഥത്തില്‍ സമൂഹമാധ്യമത്തില്‍ മനോജ് പങ്കുവെച്ച പോസ്റ്റാണ് പരാതിക്കിടയാക്കിയത്. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്തണമെന്ന് […]

1 July 2021 11:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി ജില്ലാ പ്രസിഡണ്ടിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്
X

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ക്കുള്ളിലെ ചേരിപ്പോര് നിയമയുദ്ധത്തിലേക്ക്. ബിജെപി ജില്ലാ പ്രസിഡണ്ടിനെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. തൃശൂരിലെ പീപ്പിള്‍സ് ഫോര്‍ ജസ്റ്റിസ് സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ മനോജ് ഭാസ്‌കറിനെതിരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: വിവാദ നിര്‍മ്മിതിയല്ല, വസ്തുതകള്‍ ചര്‍ച്ചയാകണമെന്ന് സിപിഐ; ‘രാഷ്ട്രീയ ബന്ധമെങ്കില്‍ അതും പുറത്തുവരണം’

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെയും നേതൃത്വത്തിന്റെയും പങ്ക് അന്വേഷിക്കണമെന്ന അര്‍ഥത്തില്‍ സമൂഹമാധ്യമത്തില്‍ മനോജ് പങ്കുവെച്ച പോസ്റ്റാണ് പരാതിക്കിടയാക്കിയത്. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്തണമെന്ന് ഉദ്ദേശത്തോടു കൂടി വസ്തുതാ വിരുദ്ധമായ പോസ്റ്റാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാര്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലയിലെ നിലവിലെ ഔദ്യോഗിക വിഭാഗത്തിന്റെ വിരുദ്ധ ചേരിയിലാണ് മനോജ് ഭാസ്‌കര്‍. ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടിനെതിരെ നേരത്തെയും പരസ്യമായി രൂക്ഷമായി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ അന്വേഷണം വേണമെന്നതടക്കം മനോജ് സമൂഹമാധ്യമത്തില്‍ പരസ്യമായി പ്രതികരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് നേതാക്കള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.

കുറ്റ്യാടി സീറ്റ് തര്‍ക്കം; കുഞ്ഞമ്മദ് കുട്ടി എംഎല്‍എക്കെതിരെ നടപടിക്കൊരുങ്ങി സിപിഐഎം

ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ മനോജ് പൊലീസിന് പരാതിയും നല്‍കിയിരുന്നു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരും ബി.ജെ.പിയിലെ ഒരു വിഭാഗവും ഔദ്യോഗിക വിഭാഗവുമായി അകല്‍ച്ചയിലാണ്. വിവാദം ആര്‍.എസ്.എസിനെ പോലും അപമാനിതമാക്കിയെന്ന വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തുന്നത്. നേരത്തെ വാടാനപ്പിള്ളിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് റിഷി പല്‍പ്പു സമൂഹമാധ്യമത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് പുറത്താക്കിയിരുന്നു. ഫോണിലൂടെ വധഭീഷണി നടത്തിയെന്നാരോപിച്ച് റിഷി നല്‍കിയ പരാതിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍.ഹരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തില്‍ സ്പര്‍ധക്കും കലാപത്തിനും ശ്രമിച്ചുവെന്നും പാര്‍ട്ടിയെയും നേതാക്കളെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കാണിച്ച് ബി.ജെ.പി നല്‍കിയ പരാതിയില്‍ റിഷി പല്‍പ്പുവിനെതിരെയും കേസെടുത്തിരുന്നു.

Next Story