മകളുടെ വിവാഹത്തിന് ബന്ധുക്കളായ 25 പേരെത്തി; പിതാവിനെതിരെ കേസ്
മലപ്പുറത്ത് മകളുടെ വിവാഹത്തിന് ബന്ധുക്കളായെത്തിയ 25 പേര് ചടങ്ങുകളില്‍ പങ്കെടുത്തതിന് പിതാവിനെതിരെ കേസെടുത്തു. പെരുമ്പടപ്പ് വന്നേരി സ്വദേശി മുഹമ്മദാലിക്കെതിരെ കേസെടുത്തത്. കണ്ടെയ്മെന്റ് സോണായ ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇരുപതില്‍ കൂടുതല്‍ പേര് വിവാഹചടങ്ങില്‍ പങ്കെടുത്തതിനാലാണ് പെരുമ്പടപ്പ് പോലീസ് കേസെടുത്തത്. പെരുമ്പടപ്പ് പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടത്. മുഹമ്മദാലിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കള്‍ അടക്കം 25 പേര് പങ്കെടുത്തിരുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമീപ […]
3 Jun 2021 7:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറത്ത് മകളുടെ വിവാഹത്തിന് ബന്ധുക്കളായെത്തിയ 25 പേര് ചടങ്ങുകളില്‍ പങ്കെടുത്തതിന് പിതാവിനെതിരെ കേസെടുത്തു. പെരുമ്പടപ്പ് വന്നേരി സ്വദേശി മുഹമ്മദാലിക്കെതിരെ കേസെടുത്തത്. കണ്ടെയ്മെന്റ് സോണായ ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇരുപതില്‍ കൂടുതല്‍ പേര് വിവാഹചടങ്ങില്‍ പങ്കെടുത്തതിനാലാണ് പെരുമ്പടപ്പ് പോലീസ് കേസെടുത്തത്.
പെരുമ്പടപ്പ് പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടത്. മുഹമ്മദാലിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കള്‍ അടക്കം 25 പേര് പങ്കെടുത്തിരുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമീപ പഞ്ചായത്തുകളില്‍ നിന്ന് എത്തിയവരെ ഉള്‍പ്പെടുത്തിയാണ് കണ്ടണ്മെന്റ് സോണില്‍ വിവാഹ പാര്‍ട്ടി നടത്തിയത്. വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പുറമേ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയില്‍ കണ്ടെയിന്മെന്റ് സോണില്‍ കബടി കളി നടത്തിയ ഒമ്പത് പേരെ കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒമ്പതോളം പേരാണ് കബടി കളി നടത്തിയത്. പിടികൂടിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇതില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആളെ പെരുമ്പടപ്പ് പഞ്ചായത്തിനു കീഴിലെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരോട് വീടിന്റെ പുറത്തിറങ്ങാത്ത രീതിയില്‍ നിരീക്ഷണത്തില്‍ ഇരിക്കാനും പൊലീസും ആരോഗ്യവകുപ്പും കര്‍ശന നിര്‍ദേശം നല്കി. പിടികൂടിയ ഒന്‍പത് പേര്‍ക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.