‘പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് കമന്റ്’; കലാപാഹ്വാനത്തിന് കേസെടുത്തു
തിരുവനന്തപുരം: പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫെയിസ്ബുക്കില് കമന്റ് ചെയ്തയാള്‍ക്കെതിരെ നടപടി. കോഴിക്കോട് സ്വദേശിയായ പ്രജിലേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേരളാ പൊലീസ് ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 7 ലൈക്കിന് വേണ്ടിയാണെങ്കില്‍ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ. സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം നടത്തിയ കോഴിക്കോട് സ്വദേശിയായ പ്രജിലേഷിനെതിരെ ചെവ്വായുര് പോലീസ് Cr.229 /2021 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേരളാ പൊലീസ് ട്രോള്‍ രൂപത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റിലൂടെയാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ […]

തിരുവനന്തപുരം: പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫെയിസ്ബുക്കില് കമന്റ് ചെയ്തയാള്‍ക്കെതിരെ നടപടി. കോഴിക്കോട് സ്വദേശിയായ പ്രജിലേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേരളാ പൊലീസ് ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
7 ലൈക്കിന് വേണ്ടിയാണെങ്കില്‍ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ. സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം നടത്തിയ കോഴിക്കോട് സ്വദേശിയായ പ്രജിലേഷിനെതിരെ ചെവ്വായുര് പോലീസ് Cr.229 /2021 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കേരളാ പൊലീസ്
ട്രോള്‍ രൂപത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റിലൂടെയാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം കേരളാ പൊലീസ് അറിയിച്ചിരിക്കുന്നത്. കലാപ ആഹ്വാനവുമായി ബന്ധപ്പെട്ട വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്.
”പൊലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പരിക്കുന്നത് മക്കളുടെ സുഗത്തിനാണ്, അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ ഒരു വഴിയുമില്ല”
പ്രജിലേഷിന്റെ കമന്റ്