Top

ദുരിതാശ്വാസസാമഗ്രികള്‍ മോഷ്ടിച്ചതിന് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസ്

ബംഗാളില്‍ ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കും സഹോദരന്‍ സോമേന്ദു അധികാരിക്കുമെതിരെ ദുരിതാശ്വാസസമാഗ്രികള്‍ മോഷ്ടിച്ചതിന് കേസെടുത്തു. ജൂണ്‍ ഒന്നിനാണ് ഇതുസംബന്ധിച്ച കേസ് കിഴക്കന്‍ മിഡ്‌നാപൂരിലെ കോണ്ടായി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. കോണ്ടായി മുനിസിപ്പാലിറ്റിയിലെ ഭരണസമിതി അംഗം രത്‌നദീപ് മന്നയാണ് പരാതി നല്കിയത്. സുവേന്ദു അധികാരിയും, സോമേന്ദു അധികാരിയും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തത്. യോഗിയെ വിമര്‍ശിച്ച് ട്വീറ്റ്; മുന്‍ ഐഎഎസ് ഓഫീസറുടെ അക്കൗണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് യുപി പോലീസ് മെയ് 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നാണ് […]

6 Jun 2021 2:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുരിതാശ്വാസസാമഗ്രികള്‍ മോഷ്ടിച്ചതിന് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസ്
X

ബംഗാളില്‍ ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കും സഹോദരന്‍ സോമേന്ദു അധികാരിക്കുമെതിരെ ദുരിതാശ്വാസസമാഗ്രികള്‍ മോഷ്ടിച്ചതിന് കേസെടുത്തു. ജൂണ്‍ ഒന്നിനാണ് ഇതുസംബന്ധിച്ച കേസ് കിഴക്കന്‍ മിഡ്‌നാപൂരിലെ കോണ്ടായി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. കോണ്ടായി മുനിസിപ്പാലിറ്റിയിലെ ഭരണസമിതി അംഗം രത്‌നദീപ് മന്നയാണ് പരാതി നല്കിയത്. സുവേന്ദു അധികാരിയും, സോമേന്ദു അധികാരിയും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തത്.

യോഗിയെ വിമര്‍ശിച്ച് ട്വീറ്റ്; മുന്‍ ഐഎഎസ് ഓഫീസറുടെ അക്കൗണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് യുപി പോലീസ്

മെയ് 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നാണ് ആരോപണം. ഹിമന്‍ഗുഷു മന്ന, പ്രതാപിഡി എന്നീ രണ്ടുപേര്‍ ചേര്‍ന്ന് ദുരിതാശ്വാസ കേന്ദ്രത്തിലെ ടോര്‍പ്പോളിന്‍ ട്രക്കുകളില്‍ കൊണ്ടുപോകുന്നത് മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരനായ രത്‌നദീപ് മന്നയടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും സംഭവം ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാല്‍ സുവേന്ദു അധികാരിയുടേയും സോമേന്ദു അധികാരിയുടേയും നിര്‍ദേശ പ്രകാരമാണ് ടാര്‍പ്പോളിന്‍ കടത്തിയതെന്നാണ് ട്രക്കില്‍ ദുരിതാശ്വാസസാമഗ്രികള്‍ കയറ്റുന്നവര്‍ അറിയിച്ചത്.

മലയാളത്തിന് വിലക്ക്; പ്രതിഷേധം കനത്തതോടെ വിലക്ക് പിന്‍വലിച്ച് ഡല്‍ഹി ആശുപത്രി

അതിനിടെ മോഷണത്തിന് കേന്ദ്ര സായുധ സേനയുടെ സഹായമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.തൃണുമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറിയവരാണ് സുവേന്ദു അധികാരിയും സോമേന്ദു അധികാരിയും.

Next Story