അക്കൗണ്ടിൽ നിന്ന് ഒരു കോടി പിൻവലിച്ചുവെന്ന ഭാര്യയുടെ പരാതി; ടിവി താരം കരൺ മെഹ്റക്കെതിരെ കേസെടുത്തു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഷ കരണിനെതിരെ പരാതി നൽകിയത്.
29 Jun 2021 5:01 AM GMT
ഫിൽമി റിപ്പോർട്ടർ

തന്റെ അക്കൗണ്ടിൽ നിന്നും അനുവാദം കൂടാതെ പണം പിൻവലിച്ചുവെന്ന നടി നിഷയുടെ പരാതിയിന്മേൽ ഭർത്താവും ടിവി താരവുമായ കരൺ മെഹ്റക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുംബൈ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. തന്റെ അനുവാദം ഇല്ലാതെ അക്കൗണ്ടിൽ നിന്നും ഒരു കോടി ർറോപ പിൻവലിച്ചു എന്നാണ് നിഷയുടെ പരാതി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഷ കരണിനെതിരെ പരാതി നൽകിയത്. താരത്തിന് പുറമെ ബന്ധുക്കളായ ബേല മെഹ്റ, കുനാൽ മെഹ്റ എന്നിവരും കേസിൽ പ്രതികളാണ്.
നേരത്തെ തന്നെ ഉപദ്രവിച്ചു എന്ന് നിഷ തത്വത്തിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് മെയ് 31ന് കരൺ അറസ്റ്റിൽ ആവുകയും ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. 2012ലാണ് കിരണും നിഷയും വിവാഹിതരായത്. ഇരുവർക്കും നാല് വയസ്സുള്ള ഒരു മകനുമുണ്ട്.
- TAGS:
- Bollywood
- Serial Actor
Next Story