കെപിസിസി പ്രസിഡണ്ടിനൊപ്പമെത്തി റീത്ത് സമര്‍പ്പിച്ച നേതാക്കള്‍ക്കെതിരെ കേസ്; പ്രോട്ടോകോള്‍ ലംഘനം
വിമോചന സമരത്തിനിടെ അങ്കമാലിയിലെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കല്ലറയില്‍ അനുസ്മരണ ചടങ്ങിനെത്തിയ 25 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അങ്കമാലി പൊലീസാണ് കേസെടുത്തത്. കൊവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ച കണ്ടാലറിയുന്ന 25 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ‘ഇക്കയല്ലാതെ എന്നെ ആര് സംരക്ഷിക്കും’ ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത; നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ് ഞായറാഴ്ച്ച കൊവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേതാക്കളും പ്രവര്‍ത്തകരും അടക്കമാണ് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കരയിലെ കല്ലറയില്‍ റീത്ത് […]
14 Jun 2021 10:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിമോചന സമരത്തിനിടെ അങ്കമാലിയിലെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കല്ലറയില്‍ അനുസ്മരണ ചടങ്ങിനെത്തിയ 25 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അങ്കമാലി പൊലീസാണ് കേസെടുത്തത്. കൊവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ച കണ്ടാലറിയുന്ന 25 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച്ച കൊവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേതാക്കളും പ്രവര്‍ത്തകരും അടക്കമാണ് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കരയിലെ കല്ലറയില്‍ റീത്ത് സമര്‍പ്പിച്ചത്.
വിമോചന സമര രക്തസാക്ഷിത്വ ദിനമായ ഞായറാഴ്ച്ച എംഎല്‍എമാരായ റോജി എം, ജോണ്‍, മാത്യൂകുഴല്‍നാടന്‍, ടിജെ വിനോദ് എന്നിവരടക്കം ഏതാനും വാഹനങ്ങളിലാണ് കല്ലറ സന്ദര്‍ശിച്ചത്. വൈകിട്ട് 6-30 ഓടെയാണ് സുധാകരനും സംഘവും സെമിത്തേരിയിലെത്തിയത്.
പാതിരാവില്‍ മഴവില്ലു വിരിഞ്ഞു, ജയം മാത്രം പിറന്നില്ല; ചിലിക്കെതിരേ അര്‍ജന്റീനയ്ക്ക് വീണ്ടും സമനില
- TAGS:
- Ankamali
- CONGRESS
- K Sudhakaran