കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്; പരാതി നല്‍കിയത് ഗവേഷണ വിദ്യാര്‍ത്ഥിനി
കാലിക്കറ്റ് സര്വകലശാലയില് അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. തേഞ്ഞിപ്പലം പൊലീസ് വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്തതിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠന വകുപ്പിലെ ഡോ. ഹാരിസിനെ സസ്പെന്റ് ചെയ്തു. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട് എന്ന് റജിസ്ട്രാര്‍ അറിയിച്ചു. ലൈംഗികരോപണം നേരിടുന്ന കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ അന്വേഷണവിധേയമായി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ കാലിക്കറ്റ് […]
10 July 2021 7:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാലിക്കറ്റ് സര്വകലശാലയില് അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.
പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. തേഞ്ഞിപ്പലം പൊലീസ് വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി.
കേസെടുത്തതിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠന വകുപ്പിലെ ഡോ. ഹാരിസിനെ സസ്പെന്റ് ചെയ്തു. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട് എന്ന് റജിസ്ട്രാര്‍ അറിയിച്ചു.
ലൈംഗികരോപണം നേരിടുന്ന കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ അന്വേഷണവിധേയമായി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാവണമെന്ന് അഖില കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന് (എകെആര്‍എസ്എ) ആവശ്യപ്പെട്ടു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗ ത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമെന്നനിലക്ക് സര്‍വകലാശാലയില്‍ നിന്നും ഉയരുന്ന ഇത്തരം പരാതികള്‍ ഗൗരവകരമാണ്. വിഷയം ഗൗരവപൂര്‍വം അന്വേഷിച്ചു മാതൃകപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും എകെആര്‍എസ്എ ആവശ്യപ്പെട്ടു.