Top

അലോപ്പതി പരാജയമെന്ന പരാമര്‍ശം; ഐഎംഎയുടെ പരാതിയില്‍ ബാബ രാംദേവിനെതിരെ കേസെടുത്തു

കൊവിഡിനെ നേരിടുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടെന്ന വിവാദ പരാമര്‍ശത്തില്‍ ബാബാരാംദേവിനതിരെ ചത്തീസ്ഗഢ് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പടെയാണ് രാംദേവിനെതിരെ ചുമത്തിയിരിക്കുന്നത്. മുന്‍പ് ചത്തീസ്ഗഢ് ഐഎംഎ സംസ്ഥാന യൂണിറ്റ് രാംദേവിനെതിരെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. എന്നാല്‍ പിന്നീടും അലോപ്പതി ചികിത്സയെ അവഹേളിക്കുന്ന പ്രസ്താവനകള്‍ തുടര്‍ന്നതോടെ രാംദേവിനെതിരെ ശക്തമായ നടപടികളിലേക്ക ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു. രാജ്യമെങ്ങുമുള്ള ഐഎംഎ യൂണിറ്റുകള്‍ രാം ദേവിനെതിരെ പരാതി നല്‍കാനായിരുന്നു തീരുമാനം. ഐഎംഎയുടെ 3.5 ലക്ഷം […]

17 Jun 2021 9:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അലോപ്പതി പരാജയമെന്ന പരാമര്‍ശം; ഐഎംഎയുടെ പരാതിയില്‍ ബാബ രാംദേവിനെതിരെ കേസെടുത്തു
X

കൊവിഡിനെ നേരിടുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടെന്ന വിവാദ പരാമര്‍ശത്തില്‍ ബാബാരാംദേവിനതിരെ ചത്തീസ്ഗഢ് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പടെയാണ് രാംദേവിനെതിരെ ചുമത്തിയിരിക്കുന്നത്.

മുന്‍പ് ചത്തീസ്ഗഢ് ഐഎംഎ സംസ്ഥാന യൂണിറ്റ് രാംദേവിനെതിരെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. എന്നാല്‍ പിന്നീടും അലോപ്പതി ചികിത്സയെ അവഹേളിക്കുന്ന പ്രസ്താവനകള്‍ തുടര്‍ന്നതോടെ രാംദേവിനെതിരെ ശക്തമായ നടപടികളിലേക്ക ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു. രാജ്യമെങ്ങുമുള്ള ഐഎംഎ യൂണിറ്റുകള്‍ രാം ദേവിനെതിരെ പരാതി നല്‍കാനായിരുന്നു തീരുമാനം. ഐഎംഎയുടെ 3.5 ലക്ഷം അംഗങ്ങളും 1700 പ്രാദേശിക യൂണിറ്റുകളും രാംദേവിനെതിരെ പരാതി നല്കുമെന്നും ഐഎംഎ അറിയിച്ചിരുന്നു.

ഇതിനിടെ രാജ്യത്തെ വിവിധ മേഖലകളിലെ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് മരണങ്ങള്‍ക്ക് കാരണം അലോപ്പതി മരുന്നുകളാണെന്ന രാംദേവിന്റെ പ്രസ്താവന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട ഐഎംഎ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തിന് പിന്നാലെ കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന നിലപാടിലേക്ക് രാംദേവ് ചുവടുമാറിയിരുന്നു. താന്‍ കൊവിഡ് വാക്സിനെടുക്കില്ലെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമായിരുന്നു രാംദേവിന്റെ നേരത്തെയുള്ള പ്രസ്താവന. സൗജന്യ വാക്സിന്‍ പ്രഖ്യാപനം ചരിത്രപരമാണെന്ന് പിന്നീട് തിരുത്തിയ രാംദേവ് ഡോക്ടര്‍മാര്‍ ദൈവത്തിന്റെ മാലാഖകളാണെന്നും ഐഎംഎയോട് ശത്രുതയുമില്ലെന്നുമാണ് പ്രതികരിച്ചത്.

Also Read: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാന്‍ സ്റ്റാലിന്റെ നീക്കം; ഇന്ത്യയില്‍ കഴിയാന്‍ പാസും നല്‍കും

Next Story