സണ്ണി ലിയോണിന് എതിരെ കേസെടുത്തു; ഒന്നാം പ്രതിയായി നടി, രണ്ടാം പ്രതി ഭര്‍ത്താവ്
സ്റ്റേജ് ഷോക്കെത്താമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയില്‍ നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സണ്ണി ലിയോണാണ് കേസിലെ ഒന്നാം പ്രതി. ഭര്‍ത്താവാണ് രണ്ടാം പ്രതി, മൂന്നാം പ്രതി സണ്ണി ലിയോണിന്റെ മാനേജറാണ്. സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 2016 മുതല്‍ കൊച്ചിയില്‍ […]

സ്റ്റേജ് ഷോക്കെത്താമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയില്‍ നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സണ്ണി ലിയോണാണ് കേസിലെ ഒന്നാം പ്രതി. ഭര്‍ത്താവാണ് രണ്ടാം പ്രതി, മൂന്നാം പ്രതി സണ്ണി ലിയോണിന്റെ മാനേജറാണ്. സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.
29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി. ക്രൈംബ്രാഞ്ച് എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
ജനുവരി അവസാന ആഴ്ച മുതല്‍ സണ്ണി ലിയോണ്‍ കേരളത്തിലുണ്ട്. കുടുംബ സമേതമാണ് എത്തിയത്. ഒരു മാസം നടി കേരളത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ട് സംബന്ധിച്ചാണ് കേരളത്തിലെത്തിയതെന്നാണ് സൂചന. അതിനിടെയാണ് ചോദ്യം ചെയ്യല്‍.നേരത്തെ സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു.
- TAGS:
- sunny leone