Top

ഉറപ്പാണ് എല്‍ഡിഎഫ് ഫ്രെയിം പ്രൊഫൈല്‍ ഫോട്ടോയില്‍; എസ്‌ഐക്കെതിരെ കേസ്

ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇടതു പക്ഷ അനുകൂലമെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്. കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഷെയ്ഖ് അബ്ദുള്‍ റസാക്കിനെതിരെയാണ് കേസ്. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ ഷാജിദ് കമ്മാടത്തിന്റെ പരാതിയിലാണ് നടപടി. ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഫ്രെയിമിലാണ് എസ് ഐ തന്റെ പ്രൊഫൈല്‍ പിക്ചര്‍ പോസ്റ്റ് ചെയ്തത്.പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കായി സമൂഹ മാധ്യമത്തിലൂടെ പ്രചരണം നടത്തുന്നത് തെറ്റാണെന്ന് പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതോടെ […]

4 April 2021 9:12 PM GMT

ഉറപ്പാണ് എല്‍ഡിഎഫ്  ഫ്രെയിം പ്രൊഫൈല്‍ ഫോട്ടോയില്‍; എസ്‌ഐക്കെതിരെ കേസ്
X

ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇടതു പക്ഷ അനുകൂലമെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്. കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഷെയ്ഖ് അബ്ദുള്‍ റസാക്കിനെതിരെയാണ് കേസ്.

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ ഷാജിദ് കമ്മാടത്തിന്റെ പരാതിയിലാണ് നടപടി. ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഫ്രെയിമിലാണ് എസ് ഐ തന്റെ പ്രൊഫൈല്‍ പിക്ചര്‍ പോസ്റ്റ് ചെയ്തത്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കായി സമൂഹ മാധ്യമത്തിലൂടെ പ്രചരണം നടത്തുന്നത് തെറ്റാണെന്ന് പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്. എസ്‌ഐക്കെതിരെ ജനപ്രാതിനിത്യ നിയമം 129 (2), (3) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Next Story