Top

‘രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിങിനെയും അപമാനിച്ചു’; ഒബാമയുടെ പുസ്തകത്തിനെതിരെ സിവില്‍ കേസ്, എഫ്‌ഐആറില്ലെങ്കില്‍ യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം

ലഖ്‌‌നൗ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുസ്തകത്തിനെതിരെ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് യുപി പ്രതാപ്ഗഡില്‍നിന്നുള്ള അഭിഭാഷകന്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങിനെയും അപമാനിച്ചു എന്നാരോപിച്ചാണ് കേസ്. പുസ്തകത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്റെ ദേശീയാധ്യക്ഷന്‍ കൂടിയായ ഗ്യാന്‍ പ്രകാശ് ശുക്ലയാണ് ലാല്‍ഗഞ്ച് സിവില്‍ കോടതിയില്‍ സിവില്ഡ കേസ് നല്‍കിയത്. ഡിസംബര്‍ ഒന്നിന് കേസില്‍ വിചാരണ ആരംഭിക്കും. ഒബാമ മന്‍മോഹന്‍ […]

19 Nov 2020 5:30 AM GMT

‘രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിങിനെയും അപമാനിച്ചു’; ഒബാമയുടെ പുസ്തകത്തിനെതിരെ സിവില്‍ കേസ്, എഫ്‌ഐആറില്ലെങ്കില്‍ യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം
X

ലഖ്‌‌നൗ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുസ്തകത്തിനെതിരെ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് യുപി പ്രതാപ്ഗഡില്‍നിന്നുള്ള അഭിഭാഷകന്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങിനെയും അപമാനിച്ചു എന്നാരോപിച്ചാണ് കേസ്. പുസ്തകത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്റെ ദേശീയാധ്യക്ഷന്‍ കൂടിയായ ഗ്യാന്‍ പ്രകാശ് ശുക്ലയാണ് ലാല്‍ഗഞ്ച് സിവില്‍ കോടതിയില്‍ സിവില്ഡ കേസ് നല്‍കിയത്. ഡിസംബര്‍ ഒന്നിന് കേസില്‍ വിചാരണ ആരംഭിക്കും.

ഒബാമ മന്‍മോഹന്‍ സിങിനെയും രാഹുല്‍ ഗാന്ധിയെയും അവഹേളിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തം വൃണപ്പെടുത്തുകയും ചെയ്‌തെന്നും അഭിഭാഷകന്‍ ആരോപിച്ചു.

‘ഈ നേതാക്കളുടെ ലക്ഷക്കണക്കിന് അണികളെ വേദനിപ്പിക്കുന്നതാണ് ഒബാമയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍. ഇത്തരത്തില്‍ വൃണപ്പെട്ട അണികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയാല്‍ അത് എല്ലാത്തിനെയും താറുമാറാക്കും. അതുകൊണ്ട് എത്രയും പെട്ടന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’, അഭിഭാഷകന്‍ പറഞ്ഞു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ യുഎസ് എംബസിയുടെ പുറത്തിരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധി മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിക്കാനുള്ള കാരണം, സോണിയ അവരുടെ പിന്‍ഗാമിയായി കാണുന്ന രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയ്ക്ക് തടസമാവാതിരിക്കാനാണെന്നടക്കമുള്ള പരാമര്‍ശങ്ങളാണ് ഒബാമ തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മന്‍മോഹന്‍ സിങ് നിസംഗനായ നേതാവാണെന്നും അദ്ദേഹം തന്റെ പദവി സോണിയ ഗാന്ധിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും ഒബാമ എഴുതിയിട്ടുണ്ട്.

അധ്യാപകരുടെ മുന്നില്‍ മികവ് കാണിക്കാന്‍ ശ്രമിക്കുന്ന എന്നാല്‍, പ്രത്യേകം കഴിവുകളൊന്നുമില്ലാത്ത വ്യക്തിയാണ് രാഹുലെന്നായിരുന്നു രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം.

Next Story