അപകീര്‍ത്തിപ്പെടുത്തി; ആരോപണ വിധേയന്റെ പരാതിയില്‍ മയൂഖ ജോണിക്കെതിരെ കേസ്
സുഹൃത്തിന്റെ ലൈംഗികാതിക്രമണ പരാതി ഉയര്‍ത്തിയ ഒളിമ്പ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്. ചാലക്കുടി കോടതിയുടെ ഇത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസ് എടുത്തത്. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചുവെന്നാരോപിച്ചാണ് കേസ്. ആരോപണ വിധേയര്ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കിഴക്കന്‍ യൂറോപ്പില്‍ പ്രളയം, എഴുപത് മരണം; നിരവധി പേരെ കാണാതായി ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്സണ് മയൂഖയുടെ സുഹൃത്തിനെ വീട്ടില്‍ ആളില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും ഭീഷണിപ്പെടിത്തി നഗ്നന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. 2016 […]
15 July 2021 8:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുഹൃത്തിന്റെ ലൈംഗികാതിക്രമണ പരാതി ഉയര്‍ത്തിയ ഒളിമ്പ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്. ചാലക്കുടി കോടതിയുടെ ഇത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസ് എടുത്തത്. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചുവെന്നാരോപിച്ചാണ് കേസ്. ആരോപണ വിധേയര്ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
കിഴക്കന്‍ യൂറോപ്പില്‍ പ്രളയം, എഴുപത് മരണം; നിരവധി പേരെ കാണാതായി
ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്സണ് മയൂഖയുടെ സുഹൃത്തിനെ വീട്ടില്‍ ആളില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും ഭീഷണിപ്പെടിത്തി നഗ്നന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. 2016 ലാണ് കേസിന് ആസ്പദമായ പരാതി. അന്ന് പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഭീഷണി തുടര്‍ന്നതോടെ 2021 മാര്‍ച്ചില്‍ പരാതി നല്‍കുകയായിരുന്നു.
കട തുറക്കല്‍: മുഖ്യമന്ത്രി വിളിച്ച നിര്‍ണായക യോഗം ഇന്ന്; ഇളവ് വേണമെന്ന് ഇടത് അനുകൂല സംഘടനയും
സംഭവത്തില്‍ ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്നത്തെ വനിതാ കമ്മീഷന് അധ്യക്ഷയായിരുന്ന എംസി ജോസഫൈന് ഇടപെട്ടുമെന്നും പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം നടത്തിയെന്നതും അടക്കമുള്ള ആരോപണങ്ങള്‍ മയൂഖ ഉയര്‍ത്തിയിരുന്നു. ശേഷം തൃശൂര്‍ ആളൂര്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രോഞ്ചിന് കൈമാറുകയായിരുന്നു.